RSS Generator 2.1.1 http://www.rssboard.org/rss-specification mangalam.com http://www.mangalam.com/.html News en-US /loading-logo.jpg http://www.mangalam.com/ 88 31 mangalam newspaper കത്വാ സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ഭീഷണിയുയര്‍ത്തി ബിജെപി നേതാവ്
ശ്രീനഗര്‍: കത്വാ സംഭവത്തില്‍ റിപ്പോര്‍ട്ട് ചെയ്ത കശ്മീരിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ഭീഷണിയുമായി ബിജെപി നേതാവ് ചൗഡരി ലാല്‍ സിങ്ങ് രംഗത്ത്. വെള്ളിയാഴ്ചയായിരുന്നു ഇത്തരത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്.

വെള്ളിയാഴ്ച കത്വാ കേസിന്റെ പശ്ചാത്തലത്തില്‍ ജമ്മുവില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ കശ്മീരി മാധ്യമപ്രവര്‍ത്തകര്‍ മോശം പരിതസ്ഥിതിയുണ്ടാക്കിയെന്നും മുന്‍മന്ത്രി കുറ്റപ്പെടുത്തി.

പിഡിപി ബിജെപി സഖ്യസര്‍ക്കാരിന്റെ സമയത്ത് മന്ത്രിയായിരുന്നു ചൗഡരിയുടെ പ്രഖ്യാപനം കശ്മീരില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ശുജാത്ത് ബുക്കാരിയുടെ മരണവുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു. നേരത്തെ കത്വാ സംഭവത്തില്‍ വിവാദം ഉയര്‍ന്ന സാഹചര്യത്തില്‍ പ്രതികളെ അനുകൂലിച്ച് കൊണ്ട് നടന്ന റാലിയില്‍ പങ്കെടുത്തതിനാല്‍ ക്യാബ്‌നെറ്റില്‍ നിന്നും രാജിക്ക് നിര്‍ബന്ധീതനാകുകയായിരന്നു.

''മാധ്യമപ്രവര്‍ത്തനത്തില്‍ അതിര്‍വരമ്പിടണമെന്നാണ് കശ്മീരിലെ മാധ്യമപ്രവര്‍ത്തകരോടു പറയാനുള്ളത്. എന്നാല്‍ മാത്രമേ ഈ സാഹോദര്യം കോട്ടമില്ലാതെ മുന്നോട്ടു പോവുകയും പുരോഗതി പ്രാപിക്കുകയും ചെയ്യുകയൊളളു. ബാഷ്‌റാതിന് സംഭവിച്ചത് പോലെ ജീവിക്കണ്ടേവരാണോ നിങ്ങള്‍'' ചൗഡരി പറഞ്ഞു.

അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ബുക്കാരിയുടെ സഹോദരന്‍ ബാശരത്ത് ബുക്കാരി സഖ്യ സര്‍ക്കാരിന്റെ കാലത്ത് നിയമ പാര്‍ലമെന്ററികാര്യ മന്ത്രിയായിരുന്നു. ഈ മാസം 14ന് ബൈക്കിലെത്തിയ അക്രമികള്‍ ശുജാത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു.
http://www.mangalam.com/news/detail/228074-latest-news-bjp-leader-warns-kashmir-journalists-to-mend-their-ways-by-alluding-to-shujaat-bukharis-murder.html http://www.mangalam.com/uploads/thumbs/imagecache/400x241/uploads/news/2018/06/228074/bjp-leader.jpg http://www.mangalam.com/news/detail/228074-latest-news-bjp-leader-warns-kashmir-journalists-to-mend-their-ways-by-alluding-to-shujaat-bukharis-murder.html Sun, 24 Jun 2018 06:57:23 +0530 Sun, 24 Jun 2018 06:57:23 +0530 ജര്‍മനിയെ ക്രൂസ്‌ രക്ഷിച്ചു
സോചി: നിലവിലെ ചാമ്പ്യന്‍ ജര്‍മനി സ്വീഡനോട്‌ 2-1 നു കഷ്‌ടിച്ചു ജയിച്ചു. 1-1 നു സമനിലയില്‍ അവസാനിക്കുമായിരുന്ന മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ (95-ാം മിനിട്ട്‌) ഗോളടിച്ച ടോണി ക്രൂസാണു ജര്‍മനിയെ ജയിപ്പിച്ചത്‌. ഇതോടെ എഫ്‌ ഗ്രൂപ്പ്‌ മത്സരത്തില്‍ സ്വീഡനും ജര്‍മനിക്കും രണ്ട്‌ കളികളില്‍നിന്നു മൂന്നു പോയിന്റ്‌ വീതമായി.
ഒരു ഗോളിന്റെ ലീഡ്‌ വഴങ്ങിയ ശേഷമാണു ജര്‍മനിയുടെ തിരിച്ചുവരവ്‌. സ്വീഡനു വേണ്ടി ഒലേ ടോയ്‌വോനനും ജര്‍മനിക്കു വേണ്ടി മാര്‍കോ റൂസും ഗോളടിച്ചു. ജെറോം ബോടങ്‌ ചുവപ്പ്‌ കാര്‍ഡ്‌ കണ്ടതിനെ തുടര്‍ന്നു പത്തു പേരുമായാണു ജര്‍മനി മത്സരം പൂര്‍ത്തിയാക്കിയത്‌.
ഫിഷ്‌തിലെ ഒളിമ്പിയാക്‌സി സ്‌റ്റേഡിയത്തില്‍ നടന്ന കളിയുടെ 75 ശതമാനം സമയത്തും പന്ത്‌ ജര്‍മനിയുടെ പക്കലായിരുന്നു. ആദ്യ മത്സരത്തില്‍ മെക്‌സിക്കോയ്‌ക്കെതിരേ തോല്‍വി ഏറ്റുവാങ്ങിയ ജര്‍മനി ഇന്നലെ സൂക്ഷിച്ചാണു കളിച്ചത്‌.
ആദ്യ മത്സരത്തില്‍ ദക്ഷിണ കൊറിയയെ തോല്‍പ്പിച്ചതിനാല്‍ ലോക ചാമ്പ്യനെതിരേ സമനില ധാരാളമായിരുന്നു സ്വീഡന്‌്. രണ്ടുകളികളില്‍നിന്ന്‌ ആറ്‌ പോയിന്റ്‌ നേടിയ മെക്‌സിക്കോ നോക്കൗട്ട്‌ ഉറപ്പാക്കിയിരുന്നു. സ്വീഡിഷ്‌ കോച്ച്‌ യാന്‍ ഒലോഫ്‌ ആന്‍ഡേഴ്‌സണ്‍ പൊരുതാനുള്ള ഉറച്ച തീരുമാനത്തിലായിരുന്നു. കോച്ച്‌ പ്രതീക്ഷിച്ച ഫലം 32-ാം മിനിട്ടില്‍ ലഭിച്ചു. ജര്‍മന്‍ പ്രതിരോധത്തിന്റെ മന്ദതയാണു ഗോളിനു കാരണം.
മാനുവല്‍ ന്യൂയര്‍ കാവല്‍നിന്ന പോസ്‌റ്റിനു മുന്നില്‍ ക്ലാസണ്‍ മറിച്ചു നല്‍കിയ പന്താണ്‌ ഒലേ ടോയ്‌വോനന്‍ ഗോളാക്കിയത്‌്. പന്ത്‌ നെഞ്ചു കൊണ്ടു തടുത്ത ടോയ്‌വോനന്‍ ഹാഫ്‌ വോളിയിലൂടെ ന്യൂയറെ കീഴടക്കി.
രണ്ടാം പകുതി തുടങ്ങി രണ്ടാം മിനിട്ടില്‍ ജര്‍മനിയുടെ സമനില ഗോളെത്തി. ജൂലിയന്‍ ഡ്രാക്‌സ്ലര്‍ക്കു പകരം മരിയോ ഗോമസിനെ ഇറക്കാന്‍ കോച്ച്‌ ജോക്വിം ലോ തീരുമാനിച്ചതിനു പിന്നാലെയായിരുന്നു ഗോള്‍. പന്തുമായി സ്വീഡിഷ്‌ ബോക്‌സിലെത്തിയ തിമോ വെര്‍ണര്‍ കൂട്ടപ്പൊരിച്ചിലിടെ റൂസിനു കൈമാറി.
റൂസിന്റെ കാലില്‍ പന്തെത്തിയതു ഗോള്‍ കീപ്പര്‍ റയാന്‍ ഒലെസന്‍ അറിയാന്‍ വൈകി. പത്തു മിനിട്ടിന്റെ ഇടവേളയില്‍ രണ്ടു മഞ്ഞക്കാര്‍ഡ്‌ കണ്ടാണു ജെറോം ബോടങ്‌ പുറത്തായത്‌.
റഷ്യ ലോകകപ്പിലെ രണ്ടാമത്തെ ചുവപ്പ്‌ കാര്‍ഡാണിത്‌്്. ലോകകപ്പില്‍ ചുവപ്പ്‌ കാര്‍ഡ്‌ ലഭിക്കുന്ന ഏഴാമത്തെ ജര്‍മന്‍കാരനായാണു ബോടെങ്‌ ഡ്രസിങ്‌ റൂമിലേക്കു മടങ്ങിയത്‌. ജര്‍മനി അടുത്ത മത്സരത്തില്‍ ദക്ഷിണ കൊറിയയേയും സ്വീഡന്‍ മെക്‌സിക്കോയെയും നേരിടും.
http://www.mangalam.com/news/detail/228073-latest-news.html http://www.mangalam.com/uploads/thumbs/imagecache/400x241/uploads/news/2018/06/228073/0.jpg http://www.mangalam.com/news/detail/228073-latest-news.html Sun, 24 Jun 2018 02:02:26 +0530 Sun, 24 Jun 2018 02:02:26 +0530 പ്രായം കുറഞ്ഞയാളോട്‌ പ്രണയം; യുവതിയെ പിതാവ്‌ കൊന്നു
ജയ്‌പുര്‍: പ്രായം കുറഞ്ഞ യുവാവിനെ പ്രണയിച്ച്‌ ഒളിച്ചോടിയ ഇരുപതുകാരിയെ പിതാവ്‌ കോടാലി കൊണ്ടു വെട്ടിക്കൊന്നു. രാജസ്‌ഥാന്‍ ശ്രീഗംഗാനഗറിലെ അനൂപ്‌ഗഡിലാണു സംഭവം.
തന്നേക്കാള്‍ ഇളപ്പമുള്ള ആണ്‍കുട്ടിയുമായി യുവതി ഒളിച്ചോടിയിരുന്നു. യുവതിയുടെ കുടുംബം പരാതി നല്‍കിയതോടെ പോലീസ്‌ ഇരുവരെയും കണ്ടെത്തി സ്‌റ്റേഷനില്‍ കൊണ്ടുവന്നു. വിവാഹപ്രായമെത്തുമ്പോള്‍ വിവാഹം നടത്താമെന്നു ബന്ധുക്കള്‍ തമ്മിലുള്ള ധാരണയില്‍ ഇരുവരെയും സ്വന്തം വീടുകളിലേക്ക്‌ അയച്ചു. എന്നിട്ടും അംഗീകരിക്കാന്‍ വിസമ്മതിച്ചാണു പിതാവിന്റെ കടുംകൈ.
http://www.mangalam.com/news/detail/228048-latest-news.html http://www.mangalam.com/uploads/thumbs/imagecache/400x241/uploads/news/2018/06/228048/c6.jpg http://www.mangalam.com/news/detail/228048-latest-news.html Sun, 24 Jun 2018 01:05:36 +0530 Sun, 24 Jun 2018 01:05:36 +0530 റാഞ്ചി കൂട്ടമാനഭംഗം: സ്‌കൂള്‍ മേധാവിക്കെതിരേ കേസ്‌
റാഞ്ചി(ഝാര്‍ഖണ്ഡ്‌): സന്നദ്ധസംഘടനാ പ്രവര്‍ത്തകരായ അഞ്ചു സ്‌ത്രീകളെ അജ്‌ഞാതര്‍ തട്ടിക്കൊണ്ടുപോയി തോക്കിന്‍മുനയില്‍ കൂട്ടമാനഭംഗം ചെയ്‌ത്‌ ദൃശ്യങ്ങള്‍ ചിത്രീകരിച്ച സംഭവത്തില്‍ മിഷണറി സ്‌കൂള്‍ മേധാവിയായ പുരോഹിനെതിരേ കേസ്‌. റാഞ്ചി, ഖുന്റിക്കു സമീപമുള്ള സ്‌കൂളിനു കീഴിലുള്ള സന്നദ്ധസംഘടനയിലെ അംഗങ്ങള്‍ ബന്ദികളാക്കപ്പെട്ടത്‌ അറിഞ്ഞിട്ടും യഥാസമയം വിവരം അറിയിക്കാത്തതിനാണ്‌ ഫാ. അല്‍ഫോന്‍സോ ഏലിയനെതിരേ കേസെടുത്തത്‌.
സ്വയംപ്രഖ്യാപിത ഭരണം നടത്തുന്ന ആദിവാസി ഗ്രാമത്തില്‍നിന്നുള്ളവരാണു സംഭവത്തിനു പിന്നിലെന്നു പോലീസ്‌ സംശയിക്കുന്നു. പ്രതികളെന്നു സംശയിക്കുന്ന അഞ്ചു പേരില്‍ ഒരാളുടെ രേഖാചിത്രം പോലീസ്‌ പുറത്തുവിട്ടു. പ്രതികളെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക്‌ അന്‍പതിനായിരം രൂപയുടെ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്‌.
http://www.mangalam.com/news/detail/228049-latest-news.html http://www.mangalam.com/uploads/thumbs/imagecache/400x241/uploads/news/2018/06/228049/c7.jpg http://www.mangalam.com/news/detail/228049-latest-news.html Sun, 24 Jun 2018 01:05:36 +0530 Sun, 24 Jun 2018 01:05:36 +0530 വായ്‌പ വേണമെങ്കില്‍ 'വഴങ്ങണമെന്ന്‌'; ബാങ്ക്‌ മാനേജര്‍ക്കെതിരേ കേസ്‌
മുംബൈ: കാര്‍ഷികവായ്‌പ അനുവദിക്കാന്‍ തന്റെ ലൈംഗികേച്‌ഛ നിറവേറ്റണമെന്ന്‌ ആവശ്യപ്പെട്ട സെന്‍ട്രല്‍ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ ശാഖാ മാനേജര്‍ക്കെതിരേ കേസ്‌. മുംബൈക്കു സമീപം ബുല്‍ധാന ശാഖാമാനേജര്‍ രാജേഷ്‌ ഹിവാസെയ്‌ക്കെതിരേയാണു കേസെടുത്തത്‌. കഴിഞ്ഞ വ്യാഴാഴ്‌ചയായിരുന്നു പരാതിക്കാധാരമായ സംഭവമുണ്ടായത്‌.
വായ്‌പയ്‌ക്ക്‌ അപേക്ഷിച്ച ഭര്‍ത്താവിനൊപ്പം ബാങ്കിലെത്തിയ യുവതിയെ കണ്ടതോടെയാണു മാനേജര്‍ക്കു "ഹാലിളകി"യത്‌. തുടര്‍ന്ന്‌ അവരുടെ ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ടു. പിന്നീടു സ്‌ത്രീയെ വിളിച്ച്‌ ആവശ്യം അറിയിച്ചു. തന്റെ ഇംഗിതം നിറവേറ്റിയാലേ വായ്‌പ നല്‍കൂ എന്നും തീര്‍ത്തുപറഞ്ഞു. ഇതിനു പിന്നാലെ സമ്മതം തേടി കര്‍ഷകന്റെ വീട്ടിലേക്കു പ്യൂണിനെ അയയ്‌ക്കുകയും ചെയ്‌തു. മാനേജരുടെ "രോഗം" മനസിലാക്കിയ യുവതി ഫോണ്‍സംഭാഷണം റെക്കോഡ്‌ ചെയ്‌തു പോലീസിനു നല്‍കിയതോടെയാണു കേസെടുത്തത്‌.
http://www.mangalam.com/news/detail/228050-latest-news.html http://www.mangalam.com/uploads/thumbs/imagecache/400x241/uploads/news/2018/06/228050/c8.jpg http://www.mangalam.com/news/detail/228050-latest-news.html Sun, 24 Jun 2018 01:05:36 +0530 Sun, 24 Jun 2018 01:05:36 +0530 മനോവൈകല്യമുള്ള യുവാവ്‌ അമ്മയെ വെട്ടിക്കൊന്നു
ഫറോക്ക്‌: മനോവൈകല്യമുള്ള യുവാവിന്റെ വെട്ടേറ്റ്‌ അമ്മ മരിച്ചു. നല്ലളംബസാര്‍ പുല്ലിതൊടിപറമ്പ്‌ എടക്കോട്ട്‌ സൈനബ(75)യാണു മകന്‍ സഹീറിന്റെ വെട്ടേറ്റുമരിച്ചത്‌. ഇന്നലെ ഉച്ചക്ക്‌ 12.30 നാണു സംഭവം.
ഭാര്യ സജറത്തുല്‍ ഹുദ(31)യെയും സഹോദരഭാര്യയെയും കൊലപ്പെടുത്താനാണ്‌ ഇയാള്‍ ആദ്യം ശ്രമിച്ചത്‌. ഇവരെ വെട്ടാന്‍ കൊടുവാളുമായി ഓടിയശേഷം വീട്ടില്‍ തിരിച്ചെത്തിയശേഷം അമ്മയ്‌ക്കെതിരേ തിരിയുകയായിരുന്നു. ഭയന്നോടിയ ഭാര്യയും മറ്റുള്ളവരും അല്‍പസമയത്തിനുശേഷം തിരിച്ചെത്തിയപ്പോഴാണ്‌ അമ്മയെ വേട്ടേറ്റു മരിച്ചനിലയില്‍ കണ്ടത്‌.
http://www.mangalam.com/news/detail/228047-latest-news.html http://www.mangalam.com/uploads/thumbs/imagecache/400x241/uploads/news/2018/06/228047/c5.jpg http://www.mangalam.com/news/detail/228047-latest-news.html Sun, 24 Jun 2018 01:08:06 +0530 Sun, 24 Jun 2018 01:08:06 +0530 നിരോധനാജ്‌ഞയ്‌ക്കിടെ ചിറക്കടവില്‍ കാര്‍ തടഞ്ഞ്‌ സി.പി.എം. പ്രവര്‍ത്തകനെ വെട്ടി
ചിറക്കടവ്‌: നിരോധനാജ്‌ഞ നിലനില്‍ക്കുന്ന കോട്ടയം ചിറക്കടവില്‍ സി.പി.എം. പ്രവര്‍ത്തകനെ കാര്‍ തടഞ്ഞുനിര്‍ത്തി വെട്ടി പരുക്കേല്‍പ്പിച്ചു.
തെക്കേത്തുകവല മഹാദേവ ടൈല്‍ വര്‍ക്‌സ്‌ ഉടമ പടനിലം മുട്ടിയാകുളത്ത്‌ എം.എന്‍.രവി(33)ക്കാണ്‌ ഇന്നലെ രാത്രി എട്ടോടെ വീടിനു സമീപംവച്ചു വെട്ടേറ്റത്‌. സംഭവത്തിനു പിന്നില്‍ ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകരാണെന്നു സി.പി.എം. ആരോപിച്ചു.
സി.പി.എം.- ആര്‍.എസ്‌.എസ്‌. സംഘര്‍ഷത്തെത്തുടര്‍ന്നു നിരോധനാജ്‌ഞ നിലനില്‍ക്കുന്നതിനിടെയാണ്‌ അക്രമം. രവി ഭാര്യക്കൊപ്പം കാറില്‍ വീടിനു തൊട്ടടുത്ത്‌ എത്തിയപ്പോഴാണു പിന്നാലെ കാറിലെത്തിയ സംഘം തടഞ്ഞ്‌ ആക്രമിച്ചത്‌. പെട്രോള്‍ ബോംബ്‌ എറിഞ്ഞു ഭീതി പരത്തിയശേഷമാണു വെട്ടിയത്‌. കൈക്കും കാലിനും വെട്ടേറ്റ രവിയെ കോട്ടയത്തെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവമറിഞ്ഞ ഉടന്‍ പോലീസ്‌ പ്രദേശത്താകെ തിരച്ചില്‍ നടത്തിയെങ്കിലും അക്രമികളെ കണ്ടെത്താനായില്ല.
രാത്രിയില്‍ ചിറക്കടവ്‌ മേഖലയില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചു. കഴിഞ്ഞദിവസം കലക്‌ടറുടേയും ജനപ്രതിനിധികളുടേയും സാന്നിധ്യത്തില്‍ സമാധാന ചര്‍ച്ച നടന്നിരുന്നു. നിരോധനാജ്‌ഞ തീരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ നടന്ന അക്രമത്തില്‍ ജനം ആശങ്കയിലാണ്‌.
http://www.mangalam.com/news/detail/228052-latest-news.html http://www.mangalam.com/uploads/thumbs/imagecache/400x241/uploads/news/2018/06/228052/c3.jpg http://www.mangalam.com/news/detail/228052-latest-news.html Sun, 24 Jun 2018 01:08:54 +0530 Sun, 24 Jun 2018 01:08:54 +0530 നിറം കറുപ്പായതില്‍ പരിഹാസം : ഭക്ഷണത്തില്‍ വിഷം കലര്‍ത്തി യുവതിയുടെ പ്രതികാരം; 5 മരണം
റായ്‌ഗഡ്‌: നിറം കറുപ്പായതിന്റെ പേരില്‍ ബന്ധുക്കളും സുഹൃത്തുക്കളും നിരന്തരം പരിഹസിച്ചതിനു പ്രതികാരമായി യുവതി ഭക്ഷണത്തില്‍ വിഷം കലര്‍ത്തി. ഇതു കഴിച്ച്‌ നാലു കുട്ടികളടക്കം അഞ്ചുപേര്‍ മരിച്ചു. 120 പേര്‍ക്കു ശാരീരിക അസ്വസ്‌ഥത.
മഹാരാഷ്‌ട്രയിലെ റായ്‌ഗഡിലാണു സംഭവം. പ്രഗ്യ സര്‍വാസെന്ന ഇരുപത്തെട്ടുകാരി വീട്ടമ്മമാണു കടുംകൈക്കു മുതിര്‍ന്നത്‌. കറുത്ത നിറമാണെന്നു പറഞ്ഞു ബന്ധുക്കളും സുഹൃത്തുക്കളും പ്രഗ്യയെ പരിഹസിക്കുന്നതു പതിവായിരുന്നു. ഇതിനുപുറമേ പാചകസംബന്ധിയായ വൈദഗ്‌ധ്യമില്ലായ്‌മ ചൂണ്ടിക്കാട്ടി കളിയാക്കുന്നതും പ്രഗ്യയെ പ്രകോപിപ്പിച്ചു. തന്നെ പരിഹസിച്ചവരോടു പ്രതികാരം ചെയ്യാന്‍ കാത്തിരുന്ന പ്രഗ്യ കഴിഞ്ഞ തിങ്കളാഴ്‌ച നടന്ന ബന്ധുവിന്റെ ഗൃഹപ്രവേശച്ചടങ്ങ്‌ മുതലാക്കുകയായിരുന്നു. ചടങ്ങിനെത്തുന്നവര്‍ക്കായി കരുതിയിരുന്ന ഭക്ഷണത്തില്‍ പ്രഗ്യ കീടനാശിനി കലര്‍ത്തി. ഇതു കഴിച്ചവരെല്ലാവരും വയറുവേദന അടക്കമുള്ള അസ്വസ്‌ഥതകള്‍ പ്രകടിപ്പിക്കുകയും ഛര്‍ദിക്കുകയും ചെയ്‌തു. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവരില്‍ അഞ്ചുപേര്‍ മരിച്ചതോടെ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. ഭക്ഷ്യവിഷബാധയാണെന്നായിരുന്നു ആദ്യം കരുതിയത്‌. എന്നാല്‍ ഭക്ഷണ സാമ്പിള്‍ പരിശോധിച്ചതില്‍നിന്ന്‌ കീടനാശിനിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞു.
തുടര്‍ന്ന്‌ പരിപാടിയില്‍ പങ്കെടുത്തവരെ ചോദ്യം ചെയ്‌തു. മൊഴിയിലെ പൊരുത്തക്കേടുകളില്‍ സംശയം തോന്നിയ പോലീസ്‌ പ്രഗ്യയെ കൂടുതല്‍ ചോദ്യം ചെയ്‌തതോടെ കുറ്റസമ്മതം നടത്തുകയായിരുന്നു.
http://www.mangalam.com/news/detail/228051-latest-news.html http://www.mangalam.com/uploads/thumbs/imagecache/400x241/uploads/news/2018/06/228051/c2.jpg http://www.mangalam.com/news/detail/228051-latest-news.html Sun, 24 Jun 2018 01:10:11 +0530 Sun, 24 Jun 2018 01:10:11 +0530 അര്‍ജന്റീനയുടെ തോല്‍വിയില്‍ വീടുവിട്ടിറങ്ങിയ ഡിനുവിനായി തെരച്ചില്‍ തുടരുന്നു
അയര്‍ക്കുന്നം: ലോകകപ്പ്‌ ഫുട്‌ബോളില്‍ അര്‍ജന്റീനയുടെ തോല്‍വിയില്‍ മനം നൊന്തു വീടുവിട്ടിറങ്ങിയ യുവാവിനായി തെരച്ചില്‍ തുടരുന്നു.
അയര്‍ക്കുന്നം ആറുമാനൂര്‍ കൊറ്റത്തില്‍ പി.വി. അലക്‌സാണ്ടറുടെ മകന്‍ ഡിനു അലക്‌സി (30)നെയാണു വെള്ളിയാഴ്‌ച പുലര്‍ച്ചെ കാണാതായത്‌. ഡിനുവിന്റെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയ പോലീസ്‌ നായ മീനച്ചിലാറ്റിലെ കടവിലേക്കു പോയതിനാലാണു മീനച്ചിലാര്‍ കേന്ദ്രീകരിച്ചായിരുന്നു രണ്ടാം ദിനവും അന്വേഷണം.
ഇന്നലെ രാവിലെ മുതല്‍ വൈകിട്ട്‌ ആറു വരെ പോലീസും അഗ്നിശമനസേനയും നാട്ടുകാരും തെരച്ചില്‍ നടത്തിയെങ്കിലും ഡിനുവിനെക്കുറിച്ചു സൂചനകളൊന്നും ലഭിച്ചില്ല. ഡിനു മുമ്പു പഠിക്കുകയും ജോലി ചെയ്യുകയും ചെയ്‌ത സ്‌ഥലങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷിക്കുന്നുണ്ട്‌.
http://www.mangalam.com/news/detail/228032-latest-news.html http://www.mangalam.com/uploads/thumbs/imagecache/400x241/uploads/news/2018/06/228032/k11.jpg http://www.mangalam.com/news/detail/228032-latest-news.html Sun, 24 Jun 2018 01:00:19 +0530 Sun, 24 Jun 2018 01:00:19 +0530 അവധിദിനങ്ങളില്‍ സ്‌പെഷല്‍ ട്രെയിന്‍
പാലക്കാട്‌: സ്വാതന്ത്ര്യദിനം, ബക്രീദ്‌, ഓണം അവധിദിനങ്ങളിലെ തിരക്ക്‌ കണക്കിലെടുത്ത്‌ ചെന്നൈ സെന്‍ട്രല്‍-എറണാകുളം ജങ്‌ഷന്‍ റൂട്ടില്‍ രണ്ട്‌ സ്‌പെഷല്‍ ട്രെയിനുകള്‍ ഓടിക്കും.
വെള്ളിയാഴ്‌ചകളില്‍ രാത്രി എട്ടിനു പുറപ്പെടുന്ന ചെന്നൈ സെന്‍ട്രല്‍-എറണാകുളം ജംഗ്‌ഷന്‍ സ്‌പെഷല്‍ ഫെയര്‍ സ്‌പെഷല്‍ ട്രെയിന്‍ (06005) ശനിയാഴ്‌ച രാവിലെ 8.45ന്‌ എറണാകുളം ജങ്‌ഷനിലെത്തും. ജൂലൈ 6, 13, 20, 27, ഓഗസ്‌റ്റ്‌ 3, 10, 24, 31, സെപ്‌റ്റംബര്‍ 7, 14, 21, 28 തീയതികളിലാണു സര്‍വീസ്‌. ഓഗസ്‌റ്റ്‌ 17-ലെ സര്‍വീസ്‌ സുവിധാ സ്‌പെഷല്‍ (82631) എന്ന പേരിലായിരിക്കും.
എറണാകുളം ജങ്‌ഷനില്‍നിന്നു ഞായറാഴ്‌ചകളില്‍ രാത്രി ഏഴിനു പുറപ്പെടുന്ന സുവിധാ സ്‌പെഷല്‍ ട്രെയിന്‍ (06006) തിങ്കളാഴ്‌ച രാവിലെ 7.20ന്‌ ചെന്നൈ സെന്‍ട്രലിലെത്തും. ജൂലൈ 8, 22, 29, ഓഗസ്‌റ്റ്‌ 5, 12, സെപ്‌റ്റംബര്‍ 2, 9, 23, 30 തീയതികളിലാണു സര്‍വീസ്‌. ജൂലൈ 15, ഓഗസ്‌റ്റ്‌ 19, 26, സെപ്‌റ്റംബര്‍ 16 തീയതികളില്‍ സുവിധാ സ്‌പെഷല്‍ ട്രെയിന്‍ (82632) എന്ന പേരിലായിരിക്കും സര്‍വീസ്‌ നടത്തുക.
വേണാട്‌, പരശുറാം, വഞ്ചിനാട്‌ എക്‌സ്‌പ്രസുകളുടെ സര്‍വീസ്‌ മെച്ചപ്പെടുത്താന്‍ പുതുതായി അഞ്ച്‌ എന്‍ജിനുകളും അനുവദിച്ചു.
http://www.mangalam.com/news/detail/228033-latest-news.html http://www.mangalam.com/uploads/thumbs/imagecache/400x241/uploads/news/2018/06/228033/k12.jpg http://www.mangalam.com/news/detail/228033-latest-news.html Sun, 24 Jun 2018 01:00:19 +0530 Sun, 24 Jun 2018 01:00:19 +0530