Wednesday, July 17, 2019 Last Updated 8 Min 49 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jun 2019 01.01 AM

ടി നസറുദ്ദീന്റെ മിഠായിത്തെരുവിലെ കട കോര്‍പ്പറേഷന്‍ പൂട്ടിച്ചു

uploads/news/2019/06/315162/1.jpg

കോഴിക്കോട്‌: മിഠായിതെരുവിലെ കട കോര്‍പ്പറേഷന്‍ അധികൃതര്‍ പൂട്ടിച്ചു. കഴിഞ്ഞ മുപ്പത്‌ വര്‍ഷമായി ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചതിനെ തുടര്‍ന്നാണ്‌ കോര്‍പ്പറേഷന്റെ നടപടി. കോര്‍പ്പറേഷനിലെ ഉദ്യോഗസ്‌ഥരുടെ അഴിമതിക്കെതിരെ പ്രതികരിച്ചതിന്റെ പ്രതികാരമായാണ്‌ കടപൂട്ടിച്ചതെന്ന്‌ നസറുദ്ദീന്‍ ആരോപിച്ചു.
ടി നസറുദ്ദീന്റെ ഉടമസ്‌ഥതയിലുള്ള മിഠായിതെരുവിലെ ബ്യൂട്ടി സ്‌റ്റോഴ്‌സ്‌ എന്ന കടയാണ്‌ കോര്‍പ്പറേഷന്‍ അധികൃതരെത്തി പൂട്ടിച്ചത്‌. 1988 മുതല്‍ ലൈസന്‍സില്ലാതെയാണ്‌ കട പ്രവര്‍ത്തിക്കുന്നതെന്ന കാര്യം ചൂണ്ടിക്കാട്ടി കോര്‍പ്പറേഷന്‍ അധികൃതര്‍ അഞ്ച്‌ തവണ നോട്ടീസ്‌ നല്‍കിയിരുന്നു. എന്നാല്‍ കടയുടമയുടെ ഭാഗത്തു നിന്നു പ്രതികരണമുണ്ടാകാത്ത സാഹചര്യത്തിലാണ്‌ നടപടി.
കടയടപ്പിക്കാനെത്തിയ ഉദ്യോഗസ്‌ഥര്‍ക്കെതിരെ കടയിലെ ജീവനക്കാരും ഒരു വിഭാഗം വ്യാപാരികളും പ്രതിഷേധവുമായെത്തി. പോലീസ്‌ ഇവരെ സ്‌ഥലത്തു നിന്നു നീക്കം ചെയ്‌തതിനു ശേഷമാണ്‌ അധികൃതര്‍ കടപൂട്ടി സീല്‍ ചെയ്‌തത്‌. എന്നാല്‍, കടക്ക്‌ ലൈസന്‍സ്‌ എടുക്കേണ്ടെന്ന്‌ കോടതി വിധിയുണ്ടെന്നും ലൈസന്‍സ്‌ എടുക്കാന്‍ ഉദ്ദേശ്യമില്ലെന്നുമായിരുന്നു ടി നസറുദ്ദീന്റെ പ്രതികരണം. കോര്‍പ്പറേഷന്‍ അധികൃതര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Advertisement
Sunday 16 Jun 2019 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW