Wednesday, July 17, 2019 Last Updated 3 Min 55 Sec ago English Edition
Todays E paper
Ads by Google
Friday 24 May 2019 12.45 AM

കോഴിക്കാട്‌ മണ്ഡലം സിറ്റിങ്‌ എം.പി എ.കെ രാഘവന്‌ ഇത്‌ ഹാട്രിക്‌ വിജയം. കോഴിക്കാട്‌

uploads/news/2019/05/310145/c1.jpg

എം.എല്‍.എ കൂടിയായ എ പ്രദീപ്‌ കുമാറിനെ 85,225 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്‌ രാഘവന്‍ പരാജയപ്പെടുത്തിയത്‌. എ.കെ രാഘവന്‌ 4,93,444 വോട്ടുകളും പ്രദീപ്‌ കുമാറിന്‌ 4,08,219 വോട്ടുകളുമാണ്‌ ലഭിച്ചത്‌. എന്‍.ഡി.എ സ്‌ഥാനാര്‍ഥി പ്രകാശ്‌ബാബുവിന്‌ 1,61,216 വോട്ടുകള്‍ ലഭിച്ചു.
കക്ഷിരാഷ്ര്‌ടീയത്തിനതീതമായി ജനങ്ങളിലേക്ക്‌ ഇറങ്ങിച്ചെന്നുള്ള നിസ്വാര്‍ഥമായ സേവനമാണ്‌ രാഘവന്‌ വീണ്ടും വിജയം സമ്മാനിച്ചത്‌. തിരഞ്ഞെടുപ്പിന്‌ ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ രാഘവനെ ചുറ്റിപ്പറ്റി ഒളികാമറാ വിവാദം കത്തിപ്പടര്‍ന്നതും എതിര്‍പക്ഷം അത്‌ പ്രചാരണായുധമാക്കിയതും രാഘവന്റെ ക്ലീന്‍ ഇമേജിന്‌ യാതൊരു പോറലുമേല്‍പ്പിച്ചില്ലെന്നതാണ്‌ തെരഞ്ഞെടുപ്പ്‌ ഫലം സൂചിപ്പിക്കുന്നത്‌. കോഴിക്കോട്‌ എം.എല്‍.എ ആയ പ്രദീപ്‌കുമാര്‍ നഗരത്തിലെ വികസനനായകനായി ആണ്‌ അറിയപ്പെട്ടിരുന്നത്‌. നഗരത്തിലെ ജനസമ്മതി മലയോരങ്ങളിലുണ്ടാക്കാന്‍ പ്രദീപിന്‌ കഴിഞ്ഞില്ലെന്നു രാഷ്ര്‌ടീയനിരീക്ഷകര്‍ കരുതുന്നു. സ്വന്തം നിയോജകമണ്ഡലമായ കോഴിക്കോട്‌ നോര്‍ത്തില്‍ പോലും യാതൊരുമുന്നേറ്റവും ഉണ്ടാക്കാന്‍ പ്രദീപ്‌കുമാറിന്‌ കഴിഞ്ഞില്ല എന്നതാണ്‌ ഏറെ ദയനീയം.അതേസമയം എന്‍.ഡി.എ സ്‌ഥാനാര്‍ഥി പ്രകാശ്‌ബാബുവിന്‌ ലഭിച്ച 1,61,216 വോട്ട്‌ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം വലിയ നേട്ടം തന്നെയാണ്‌.

വടകര

വെട്ടിയും കുത്തിയും പടയോട്ടങ്ങള്‍ നടത്തിയും വെട്ടിപ്പിടിച്ച അധികാരസ്‌ഥാനങ്ങള്‍ കൈയൊഴിയേണ്ടി വന്നപ്പോള്‍ വടകര വൈകിയെത്തിയ സ്‌ഥാനാര്‍ഥിക്കൊപ്പം നിന്നു. ഇപ്പോള്‍ വട്ടിയൂര്‍ക്കാവ്‌ എം.എല്‍.എ ആയ കെ.മുരളീധരന്‌ വടകര എം.പി സ്‌ഥാനം ഇനി സ്വന്തം. മൊത്തം 1486250 വോട്ടര്‍മാരുള്ള വടകര നിയോജക മണ്ഡലത്തില്‍ 1060923 പേര്‍ വോട്ടുചെയ്‌തപ്പോള്‍ 526755 വോട്ടുകള്‍ കെ. മുരളീധരന്‌ ലഭിച്ചു. 442092 വോട്ടുകളാണ്‌ എല്‍.ഡി.എഫ്‌ സ്‌ഥാനാര്‍ഥി പി. ജയരാജന്‌ നേടാനായത്‌. 84633 വോട്ടുകളുടെ അന്തരം. കൊലയാളി പി. ജയരാജന്‌ വോട്ടില്ലെന്ന്‌ പ്രഖ്യാപിച്ച്‌ ആര്‍.എം.പി നേതാവ്‌ രമ യു.ഡി.എഫിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതും കൊലപാതക രാഷ്ര്‌ടീയത്തിന്‌ അന്ത്യംകുറിക്കണമെന്ന്‌ ജനങ്ങളില്‍ ഒരുവിഭാഗം മനസ്സില്‍കരുതി സമ്മതിദാനാവകാശം വിനിയോഗിച്ചതും കെ,മുരളീധരന്‌ തുണയായെന്നാണ്‌ സൂചന. എല്‍.ഡി.എഫ്‌ ജയരാജനെ പ്രഖ്യാപിച്ച്‌ പ്രചാരണം തുടങ്ങി വളരെക്കഴിഞ്ഞാണ്‌ കെ. മുരളീധരന്‌ വടകരയില്‍ നറുക്കു വീഴുന്നത്‌.

Ads by Google
Advertisement
Friday 24 May 2019 12.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW