Thursday, June 27, 2019 Last Updated 1 Min 13 Sec ago English Edition
Todays E paper
Ads by Google
Tuesday 21 May 2019 01.45 AM

പെരിയ ഇരട്ടക്കൊലയ്‌ക്ക് കാരണം വ്യക്‌തിവൈരാഗ്യം : കുറ്റപത്രം സമര്‍പ്പിച്ചു

uploads/news/2019/05/309642/k1.jpg

കാഞ്ഞങ്ങാട്‌: കല്യോട്ടെ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തരായ കൃപേഷിനെയും ശരത്തിനെയും കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
കേസ്‌ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്‌ ഡി.വൈ.എസ്‌.പി. പ്രദീപ്‌ കുമാറിന്റെ നേതൃത്വത്തിലാണ്‌ ഹൊസ്‌ദുര്‍ഗ്‌ ജുഡീഷ്യല്‍ ഒന്നാംക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതി (രണ്ട്‌)യില്‍ ഇന്നലെ രാവിലെ ഒമ്പതരയോടെ കുറ്റപത്രം സമര്‍പ്പിച്ചത്‌.
കോടതി ഓഫീസിലെത്തി ജൂനിയര്‍ സൂപ്രണ്ടിനാണ്‌ കുറ്റപത്രം അടങ്ങിയ ഫയല്‍ കൈമാറിയത്‌.
രാഷ്ര്‌ടീയക്കാര്‍ ഉള്‍പ്പെട്ട കൊലപാതകമാണെന്നും അതേസമയം വ്യക്‌തിവൈരാഗ്യത്തിന്റെ പേരില്‍ നടന്ന കൊലപാതകമാണെന്നുമാണ്‌ കുറ്റപത്രത്തില്‍ സൂചിപ്പിച്ചിട്ടുള്ളത്‌. സി.പി.എം. ഉദുമ ഏരിയാ സെക്രട്ടറി കെ. മണികണ്‌ഠന്‍ ഉള്‍പ്പെട്ട 14 പ്രതികളാണ്‌ സംഭവത്തില്‍ ഉള്ളതെന്ന്‌ കുറ്റപത്രത്തില്‍ പറയുന്നു.
കേസില്‍ ആദ്യം അറസ്‌റ്റുചെയ്‌ത പീതാംബരനാണ്‌ കൊലപാതക ഗൂഢാലോചന നടത്തിയതെന്ന്‌ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. കൊലനടന്ന്‌ 92 ദിവസം പിന്നിടുകയാണെങ്കിലും ആദ്യ അറസ്‌റ്റ് നടന്ന്‌ 90 ദിവസം തികയുമ്പോഴാണ്‌ കുറ്റപത്രം സമര്‍പ്പിക്കുന്നത്‌. കുറ്റപത്രം നല്‍കാന്‍ വൈകുന്നതിനെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇന്നുകൂടി കുറ്റപത്രം നല്‍കിയിരുന്നില്ലെങ്കില്‍ പ്രതികള്‍ക്ക്‌ ജാമ്യം ലഭിക്കുവാന്‍ ഇത്‌ ഇടയാക്കുമായിരുന്നു.
ം 900 പേജുള്ള കുറ്റപത്രമാണ്‌ സമര്‍പ്പിച്ചത്‌. 229 സാക്ഷികളും 105 തൊണ്ടിമുതലുകളും 50 ഓളം രേഖകളും തെളിവായി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്‌. 12 വാഹനങ്ങളും കോടതിയില്‍ ഹാജരാക്കി.
12, 13, 14 പ്രതികള്‍ ഒഴികെയുള്ളവര്‍ ജയിലില്‍ കഴിയുന്നതായും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടി.സി.പി.എം മുന്‍ ബ്രാഞ്ചു കമ്മിറ്റി അംഗവുമായ പീതാംബരനെ അക്രമിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വ്യക്‌തിവൈരാഗ്യമാണ്‌ കൊലപാതക കാരണമെന്നാണ്‌ കണ്ടെത്തല്‍. കഴിഞ്ഞ ഫെബ്രുവരി പതിനേഴിന്‌ രാത്രിയാണ്‌ കല്യോട്ടെ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരായ കൃപേഷിനേയും ശരത്‌ ലാലിനേയും അക്രമിസംഘം വെട്ടി കൊലപ്പെടുത്തിയത്‌. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നതിനിടെയാണ്‌ ക്രൈംബ്രാഞ്ച്‌ കുറ്റപത്രം സമര്‍പ്പിക്കുന്നത്‌

Ads by Google
Advertisement
Tuesday 21 May 2019 01.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW