Wednesday, June 19, 2019 Last Updated 13 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 21 May 2019 01.44 AM

ഷാര്‍ലറ്റിന്റെയും കോണ്‍ഗ്രസ്‌ ബൂത്ത്‌ ഏജന്റിന്റെയും വീടിന്‌ നേരെ ബോംബേറ്‌; രണ്ടുപേര്‍ കസ്‌റ്റഡിയില്‍

uploads/news/2019/05/309640/k1.jpg

കണ്ണൂര്‍: റീപോളിങ്‌ നടന്ന പിലാത്തറയിലെ കോണ്‍ഗ്രസ്‌ ബൂത്ത്‌ ഏജന്റിന്റെയും ഇന്നലെ ബൂത്തില്‍ സി.പി.ഐ.എമ്മുമായി തര്‍ക്കമുണ്ടായ ഷാര്‍ലറ്റിന്റെയും വീടിന്‌ നേര്‍ക്ക്‌ ബോംബേറ്‌. ഏപ്രില്‍ 23-ന്‌ തന്റെ വോട്ട്‌ മറ്റൊരാള്‍ രേഖപ്പെടുത്തിയതിനെത്തുടര്‍ന്ന്‌ വോട്ട്‌ നിഷേധിക്കപ്പെട്ട ഷാലറ്റ്‌ റീപോളിങില്‍ വോട്ട്‌ രേഖപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസം റീപോളിങിനിടെ യു.ഡി.എഫ്‌ സ്‌ഥാനാര്‍ത്ഥി രാജ്‌ മോഹന്‍ ഉണ്ണിത്താന്‍ ഷാര്‍ലറ്റുമായി ബൂത്തില്‍ സംസാരിച്ചു എന്നാരോപിച്ചായിരുന്നു സി.പി.ഐ.എം പ്രവര്‍ത്തകര്‍ ബഹളം വെച്ചിരുന്നു. അര്‍ധരാത്രിക്കുശേഷമാണ്‌ വീടിനുനേരേ ബോംബേറുണ്ടായത്‌.സംഭവത്തില്‍ രണ്ടുപേരെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്‌തുവരികയാണ്‌. ഇവര്‍ തന്നെയാണ്‌ ബോംബെറിഞ്ഞതെന്നാണ്‌ പോലീസ്‌ നല്‍കുന്ന സൂചനകള്‍. ബോംബേറില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ചുവരുകള്‍ക്ക്‌ കേടുപാട്‌ പറ്റി. ശബ്‌ദം കേട്ട്‌ വീട്ടുകാര്‍ എഴുന്നേറ്റ്‌ വരുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു.

Ads by Google
Advertisement
Tuesday 21 May 2019 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW