Wednesday, June 19, 2019 Last Updated 7 Min 31 Sec ago English Edition
Todays E paper
Ads by Google
Tuesday 21 May 2019 01.43 AM

ഭക്ഷണം ബുക്ക്‌ ചെയ്‌തശേഷം അക്കൗണ്ടില്‍നിന്ന്‌ പണം തട്ടുന്ന സംഭവം വ്യാപകം

വൈപ്പിന്‍ : ഫോണിലൂടെ ഓര്‍ഡര്‍ എടുത്ത്‌ അക്കൗണ്ട്‌ വഴി പേയ്‌മെന്റ്‌ സ്വീകരിച്ച്‌ ഭക്ഷണ വിതരണം നടത്തുന്ന ഹോട്ടലുകാര്‍ ജാഗ്രതപുലര്‍ത്തണമെന്ന്‌ മുനമ്പം പോലീസിന്റെ മുന്നറിയിപ്പ്‌. ഓണ്‍ലൈന്‍ വഴിയും ഫോണില്‍ വിളിച്ചും ഹോട്ടലുകളില്‍നിന്നും ഭക്ഷണം ബുക്ക്‌ ചെയ്‌തശേഷം അക്കൗണ്ടില്‍ നിന്നും പണം തട്ടുന്ന സംഭവം വ്യാപകമാണ്‌.
ചെറായി- പറവൂര്‍ മേഖലയില്‍ ഇത്തരം സൈബര്‍ തട്ടിപ്പുകള്‍ക്കിരയായവര്‍ നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ പോലീസിന്റെ ഈ മുന്നറിയിപ്പ്‌. പേയ്‌മെന്റിനായി അക്കൗണ്ട്‌ നമ്പറും ഡെബിറ്റ്‌ കാര്‍ഡ്‌ നമ്പറുമെല്ലാം ഇവര്‍ക്ക്‌ കൈമാറേണ്ടി വരുന്നതിനാല്‍ ഫോണില്‍ വിളിച്ച്‌ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവരില്‍ മുന്‍പരിചയമോ,അടുത്ത്‌ പരിചയമോ ഉള്ളവര്‍ക്ക്‌ മാത്രം ഭക്ഷണം വിതരണം നടത്തുന്നതായിരിക്കും സുരക്ഷിതമെന്ന്‌ മുനമ്പം എസ്‌.ഐ.എ. ഷഫീക്ക്‌ പറയുന്നു.

Ads by Google
Advertisement
Tuesday 21 May 2019 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW