Saturday, June 15, 2019 Last Updated 7 Min 4 Sec ago English Edition
Todays E paper
Ads by Google
Tuesday 21 May 2019 01.43 AM

ഹോട്ടലുകാരെ കബളിപ്പിച്ച്‌ അക്കൗണ്ടില്‍നിന്ന്‌ 25000 രൂപ കവര്‍ന്നതായി പരാതി

വൈപ്പിന്‍ : സൈബര്‍ തട്ടിപ്പ്‌ സംഘം വൈപ്പിനിലും വലവീശി. ചെറായി ദേവസ്വം നടയിലെ ഒരു ഹോട്ടലുകാരെ കബളിപ്പിച്ച്‌ അക്കൗണ്ടില്‍ നിന്നും 25000 രൂപ കവര്‍ന്നെടുത്തതായി മുനമ്പം പോലീസില്‍ പരാതി. ഫോണില്‍ വിളിച്ച്‌ 3000 രൂപയുടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്‌തശേഷം ചെറായി ബീച്ചിലെ ഒരു റിസോര്‍ട്ടില്‍ എത്തിക്കാനായി റിസോര്‍ട്ടിന്റെ വ്യക്‌തമായ വിലാസവും നല്‍കി. നേവിയിലെ ഉദ്യോഗസ്‌ഥന്മാരാണെന്ന്‌ സ്വയം പരിചയപ്പെടുത്തിയ ആള്‍ ഹിന്ദിയിലായിരുന്നു സംസാരിച്ചത്‌.
പണം ട്രാന്‍സ്‌ഫര്‍ ചെയ്യാന്‍ ഹോട്ടലുകാര്‍ ജീവനക്കാരന്റെ അക്കൗണ്ട്‌ നമ്പറും ഡെബിറ്റ്‌ കാര്‍ഡിന്റെ നമ്പറും നല്‍കി. അല്‍പം കഴിഞ്ഞ്‌ ഫോണ്‍ മെസേജ്‌ നോക്കിയപ്പോള്‍ അക്കൗണ്ടില്‍ നിന്നും 25000 രൂപ പിന്‍വലിച്ചതായി കണ്ട ഹോട്ടലുകാര്‍ ഞെട്ടിപ്പോയി. ഇതോടെയാണ്‌ സംഭവം തട്ടിപ്പായിരുന്നുവെന്ന്‌ ഹോട്ടലുകാര്‍ക്ക്‌ മനസിലായത്‌. ഉണ്ടാക്കിയ ഭക്ഷണവും വെറുതെയായി. തട്ടിപ്പ്‌ മനസിലായതിനെ തുടന്ന്‌് മുനമ്പം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്‌. 8439302302 എന്ന നമ്പറിലാണ്‌ തട്ടിപ്പു സംഘം ഹോട്ടലുകാരെ വിളിച്ചതെന്ന്‌ പരാതിയില്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന്‌ സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചതായി മുനമ്പം എസ്‌.ഐ എ. ഷഫീക്ക്‌ അറിയിച്ചു.

Ads by Google
Advertisement
Tuesday 21 May 2019 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW