Monday, June 17, 2019 Last Updated 41 Min 55 Sec ago English Edition
Todays E paper
Ads by Google
Tuesday 21 May 2019 01.43 AM

ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത്‌ ഓഫീസ്‌ മാര്‍ച്ച്‌

uploads/news/2019/05/309625/e1.jpg

പറവൂര്‍: എല്‍ഡിഎഫ്‌ ചിറ്റാറ്റുകര പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിലേക്ക്‌ ബഹുജന മാര്‍ച്ച്‌ സംഘടിപ്പിച്ചു.
പഞ്ചായത്തിലെ വികസന മുരടിപ്പിന്‌ പരിഹാരം കാണുക, 13-ാം വാര്‍ഡ്‌ കുടുബശ്രീ എഡിഎസ്‌ സെക്രട്ടറിയോട്‌ മോശമായി പെരുമാറിയ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ ഐ നിഷാദിനെ അറസ്‌റ്റ് ചെയ്യുക, പ്രളയദുരിതാശ്വാസത്തിന്റെ പേരില്‍ ജനങ്ങളെ കബളിപ്പിച്ച മുനമ്പം കവലയിലെ അക്ഷയ കേന്ദ്രം അടച്ചുപൂട്ടുക, ലൈഫ്‌ ഭവന നിര്‍മാണ പദ്ധതി കാര്യക്ഷമമായി നടപ്പാക്കുക, മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ മാര്‍ച്ച്‌ സംഘടിപ്പിച്ചത്‌. മാര്‍ച്ച്‌ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ്‌ അംഗം കെ.എന്‍. ഉണ്ണികൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു. എല്‍.ഡി.എഫ്‌ പഞ്ചായത്ത്‌ കമ്മിറ്റി കണ്‍വീനര്‍ ടി എസ്‌ രാജന്‍, സിപിഐ മണ്ഡലം സെകട്ടേറിയറ്റ്‌ അംഗം ഡിവിന്‍ കെ. ദിനകരന്‍, സി.പി.എം ലോക്കല്‍ സെക്രട്ടറി കെ കെ ദാസന്‍, സി.പി.ഐ ലോക്കല്‍ സെക്രട്ടറി എം എ ഷെയ്‌ഖ്, രാജു ജോസ്‌, എം എ ജിബീഷ്‌ എന്നിവര്‍ സംസാരിച്ചു.

Ads by Google
Advertisement
Tuesday 21 May 2019 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW