Thursday, June 27, 2019 Last Updated 13 Min 2 Sec ago English Edition
Todays E paper
Ads by Google
Sunday 19 May 2019 01.48 AM

ദുരിതയാത്രയ്‌ക്ക് അവസാനമില്ല; നടുവൊടിഞ്ഞ്‌ യാത്രക്കാര്‍

uploads/news/2019/05/309246/e2.jpg

പാമ്പാക്കുട: ഓണക്കൂര്‍ നിരപ്പിനു സമീപം തകര്‍ന്ന റോഡ്‌ ടാര്‍ ചെയ്യാത്തതിനാല്‍ യാത്രക്കാര്‍ ദുരിതത്തില്‍.
ടാറിങ്‌ പ്രതീക്ഷിച്ചിരുന്ന നാട്ടുകാരുടെ ചോദ്യം ഇതാണ്‌. കുഴിയെങ്കിലും അടച്ചു തരുമോ? കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ്‌ കനത്ത മഴയില്‍ നടക്കാവ്‌ ഒലിയപ്പുറം ഹൈവേയിലെ കലുങ്ക്‌ തകര്‍ന്നത്‌. തുടര്‍ന്ന്‌ കോണ്‍ക്രീറ്റ്‌ കല്‍വെര്‍ട്ടിന്‌ പകരം പൈപ്പ്‌ കല്‍വെര്‍ട്ട്‌ നിര്‍മിച്ച്‌ മണ്ണും മെറ്റലും ഇട്ട്‌ ഗതാഗതം ഉടന്‍ തന്നെ പുന:സ്‌ഥാപിച്ചെങ്കിലും പത്ത്‌ മാസം പിന്നിട്ടിട്ടും ടാര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.
നൂറുകണക്കിന്‌ വാഹനങ്ങള്‍ കടന്നു പോകുന്ന റോഡില്‍ അപകടകരമായ രീതിയില്‍ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്‌. ഇരു ചക്രവാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത്‌ നിത്യ സംഭവമായിമാറിയിട്ടുണ്ടെന്ന്‌ നാട്ടുകാര്‍ പറയുന്നു. കാലവര്‍ഷം ആരംഭിക്കാറായിട്ടും റോഡ്‌ ടാര്‍ ചെയ്യാത്തത്‌ പ്രതിഷേധാര്‍ഹമാണ്‌. മഴ കനത്താല്‍ ഇത്‌ വഴിയുള്ള ഗതാഗതം ദുസഹമാകും. ഈ സാഹചര്യത്തില്‍ അടിയന്തരമായി റോഡിന്റെ ടാറിങ്‌ പൂര്‍ത്തിയാക്കി ഗതാഗത യോഗ്യമാക്കണമെന്നന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Sunday 19 May 2019 01.48 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW