Saturday, June 22, 2019 Last Updated 25 Min 26 Sec ago English Edition
Todays E paper
Ads by Google
Sunday 19 May 2019 01.48 AM

കടുങ്ങല്ലൂര്‍ കൃഷിഭവനില്‍ കൃഷിവകുപ്പിന്റെ ഇന്റെണല്‍ വിജിലന്‍സ്‌ പരിശോധന

കടുങ്ങല്ലൂര്‍;കടുങ്ങല്ലൂര്‍ കൃഷിഭവനില്‍ കൃഷിവകുപ്പിന്റെ ഇന്റെണല്‍ വിജിലന്‍സ്‌ പരിശോധന. അനുവദിച്ച തുകയെക്കാള്‍ കൂടുതല്‍ തുകക്ക്‌ വളം വിതരണം ചെയ്‌തുവെന്ന പരാതിയുടെ അടിസ്‌ഥാനത്തി ലാണ്‌ വിജിലന്‍സ്‌ പരിശോധന നടത്തിയത്‌.2014-15 വര്‍ഷത്തില്‍ പഞ്ചായത്ത്‌ പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തി സബ്‌സിഡി നിരക്കില്‍ വളം വിതരണം ചെയ്യാന്‍ അനുമതി നല്‍കിയിരുന്നു എന്നാല്‍ അന്ന്‌ കൃഷി ഓഫീസറുടെ ചാര്‍ജുള്ള ഉദ്യോഗസ്‌ഥ പഞ്ചായത്ത്‌ അനുവദിച്ച തുകയെക്കാള്‍ ഒരു ലക്ഷം രൂപ അധികം ചിലവഴിച്ച്‌ വളം വിതരണം ചെയ്യുക.
യായിരുന്നു.ഇതെ തുടര്‍ന്ന്‌ വളം വിതരണം ചെയ്‌ത സഹകരണ ബാങ്കുകള്‍ക്ക്‌ സബ്‌സിഡി തുക കിട്ടിയില്ല ഇതിന്മേലുള്ള പരാതിയിലാണ്‌ തിരുവനന്തപുരത്തുനിന്നുള്ള ഇന്‍റേണല്‍ വിജിലന്‍സ്‌ സംഘം പരിശോധന നടത്തിയത്‌.ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ വിജിലന്‍സ്‌ സംഘം ശേഖരിച്ചു.

Ads by Google
Advertisement
Sunday 19 May 2019 01.48 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW