Sunday, June 23, 2019 Last Updated 13 Min 33 Sec ago English Edition
Todays E paper
Ads by Google
Sunday 19 May 2019 01.48 AM

ആര്‍.എസ്‌.ബി.വൈ കാര്‍ഡ്‌ പുതുക്കല്‍ ദുരിതമായി

പറവൂര്‍: വടക്കേക്കര പഞ്ചായത്തിലെ ആര്‍.എസ്‌.ബി.വൈ കാര്‍ഡ്‌ പുതുക്കല്‍ ദുരിതമായെന്ന്‌ പരാതി. രാവിലെ ഏഴ്‌ മണി മുതല്‍ വൈകുന്നേരം 5 മണി വരെ ക്യു വി ല്‍ നിന്നാലും കാര്‍ഡ്‌ പുതുക്കി കിട്ടുന്നില്ലത്രെ.
പഞ്ചായത്ത്‌ കമ്മിറ്റിയില്‍ ആലോചിക്കാതെ വാര്‍ഡ്‌ മെമ്പര്‍ മാരെ കാഴ്‌ചക്കാരാ ക്കി കാര്‍ഡ്‌ പുതുക്കല്‍ നടപടി തുടങ്ങിയതാണ്‌ പ്രതിസന്ധിക്ക്‌ കാരണമായതെന്ന്‌ മെമ്പര്‍മാര്‍. ആറുദിവസം പഞ്ചായത്ത്‌ ഓഫീസിലും അഞ്ചു ദിവസം തുരുത്തിപ്പുറം സ്‌കൂളിലും മാത്രമാണ്‌ കാര്‍ഡ്‌ പുതുക്കല്‍ ജോലികള്‍ നടക്കുന്നത്‌.
ആയിരക്കണക്കിന്‌ അപേക്ഷകര്‍ ര ണ്ട്‌ കേന്ദ്രത്തിലും ദിവസ വും എത്തുന്നുണ്ടെങ്കിലും ശരാശരാ100 കാര്‍ഡാണ്‌ പുതുക്കാനാകുന്നത്‌.
പുതുക്കല്‍ നടക്കുന്ന രണ്ടു കേന്ദ്രങ്ങളിലും ദിവസേന 20 വാര്‍ഡുകളില്‍ നി ന്നു മു ള്ള ജനങ്ങള്‍ എത്തിച്ചേരുന്നു. വടക്കേക്കരയില്‍ ആറായിരത്തോളം കാര്‍ഡുടമകള്‍ ഉണ്ട്‌.
മുന്‍വര്‍ഷങ്ങളില്‍ പഞ്ചായത്ത്‌ കമ്മറ്റി ചര്‍ച്ച ചെയ്‌തു ഓരോ വാര്‍ഡുകളിലും പ്രത്യേകകേന്ദ്രങ്ങളില്‍ രണ്ടു ദിവസം വീതം കാര്‍ഡ്‌ പുതുക്കുകയായിരുന്നു.
അതു പോലെ എല്ലാ വാര്‍ഡുകളിലും കാര്‍ഡ്‌ പുതുക്കാന്‍ ഉള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്ന്‌ പഞ്ചായത്ത്‌ മെമ്പര്‍ എം ഡി മധുലാല്‍ സെക്രട്ടറിക്ക്‌ നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Sunday 19 May 2019 01.48 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW