Wednesday, June 19, 2019 Last Updated 39 Min 52 Sec ago English Edition
Todays E paper
Ads by Google
Saturday 18 May 2019 12.30 AM

കാലവര്‍ഷം വരവായി; നെഞ്ചിടിപ്പില്‍ ബ്ലാവന ഗ്രാമം

uploads/news/2019/05/308964/e3.jpg

കുട്ടമ്പുഴ: കാലവര്‍ഷം പടിവാതിലില്‍ എത്തിയതോടെ പെരിയാറിന്‌ അക്കരെയുള്ള ബ്ലാവന ഗ്രാമത്തിലെ ആദിവാസികള്‍ അടക്കമുള്ള നിരവധി കുടുംബങ്ങള്‍ക്ക്‌ നെഞ്ചിടിപ്പേറുന്നു.
വീട്ടിലെത്താന്‍ പുഴ മുറിച്ചുകടക്കേണ്ട ഇവര്‍ കാലവര്‍ഷത്തില്‍ പെരിയാര്‍ കര കവിയുന്നതോടെ ആഴ്‌ചകള്‍ ഒറ്റപ്പെട്ടുപോകുന്നത്‌ സാധാരണമാണ്‌. കടത്തിനെ ആശ്രയിച്ച്‌ അക്കരെ ഇക്കരെ കടക്കുന്ന ഇന്നാട്ടുകാര്‍ പുഴയില്‍ ജലനിരപ്പ്‌ ഉയര്‍ന്നാല്‍ ഗതാഗതത്തിന്‌ മാര്‍ഗമില്ലാതെ വലയാന്‍ തുടങ്ങിയിട്ട്‌ വര്‍ഷങ്ങള്‍ ഏറെയായി.
വനത്തിനുള്ളില്‍ ജനജീവിതം ആരംഭിച്ചതുമുതല്‍ യാത്രാദുരിതം പേറുന്നവരാണ്‌ ഈ ഗ്രാമവാസികള്‍. ആദ്യകാല കുടിയേറ്റക്കാരായ ആദി വാസികള്‍ മുതല്‍ കര്‍ഷകര്‍ വരെ തിങ്ങിപ്പാര്‍ക്കുന്ന 13 കുടികളിലേക്ക്‌ എത്തിച്ചേരാന്‍ പൂയംകുട്ടിയിലെ ബ്ലാവന കടത്ത്‌കടവാണ്‌ ആശ്രയം. ഇവിടെ പാലം നിര്‍മിക്കണമെന്ന ആവശ്യത്തിന്‌ പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്‌. സര്‍ക്കാരുകള്‍ മാറി മാറി ഭരിച്ചിട്ടും ഈ ഗ്രാമവാസികള്‍ക്ക്‌ ഇനിയും മികച്ച സഞ്ചാരസൗകര്യമൊരുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ്‌ വാസ്‌തവം. മഴയെത്തിയാല്‍ മാസങ്ങളോളം ഒറ്റപ്പെടലില്‍ കഴിയേണ്ടി വരുന്നവരാണ്‌ ഇവര്‍. നിത്യോപയോഗ സാധനങ്ങള്‍ക്കു പോലും നിര്‍വാഹമില്ലാതെ പട്ടിണി അനുഭവിക്കേണ്ടി വരുന്ന വിഭാഗം.
അടിസ്‌ഥാന വര്‍ഗക്കാര്‍ക്കായി സര്‍ക്കാരുകള്‍ കോടികള്‍ ചെലവിടുമ്പോഴാണ്‌ വഴിയും വാഹനവുമില്ലാതെ ആദിവാസികള്‍ ദുരിതം പേറുന്നത്‌. വെള്ളപ്പൊക്കം ഭയന്ന്‌ കുട്ടികളെ പുറത്തു നിര്‍ത്തി പഠിപ്പിച്ചു വരികയാണ്‌ ഇവിടത്തുകാര്‍. വിവാഹങ്ങളും മരണാനന്തര ചടങ്ങുകളും മുടങ്ങുന്നു. ഇരുകരകളിലാകുന്ന സാഹചര്യത്തില്‍ രോഗികളുടെ കാര്യവും കഷ്‌ടത്തിലാകും. ബ്ലാവനയില്‍ പാലം വേണമെന്ന ആവശ്യത്തിന്‌ പഴക്കമേറുകയാണ്‌.

Ads by Google
Advertisement
Saturday 18 May 2019 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW