Wednesday, June 19, 2019 Last Updated 14 Min 41 Sec ago English Edition
Todays E paper
Ads by Google
Saturday 18 May 2019 12.30 AM

കരാര്‍ ജീവനക്കാരിക്ക്‌ ചികിത്സ നിഷേധിച്ചതില്‍ മാര്‍ച്ച്‌ നടത്തി

uploads/news/2019/05/308963/e2.jpg

കളമശേരി: ഇ.എസ്‌.ഐ. ആശുപത്രിയില്‍ കരാര്‍ ജീവനക്കാരിക്ക്‌ ചികല്‍സ നിക്ഷേധിച്ച സംഭവം തൊഴിലാളികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും, യോഗവും നടന്നു. തൊഴിലാളിക്ക്‌ മന:പൂര്‍വ്വം ചികിത്സ നിഷേധിച്ച ഉദ്യോഗസ്‌ഥനെതിരെ നടപടി സ്വീകരിക്കണമെന്ന്‌ സംയുക്‌ത തൊഴിലാളി യൂണിയന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഏലൂര്‍ ഈ.എസ്‌.ഐ.സി യില്‍ ശുചീകരണ തൊഴിലാളി ജോലിക്കിടെ ബ്ലിച്ച്‌ കണ്ണില്‍ വീണ്‌ അപകടം പറ്റിയപ്പോള്‍ അത്യാഹിത വിഭാഗത്തിലെത്തി ചികല്‍സ നടത്തി തുടര്‍ന്ന്‌ ഡോക്‌ടര്‍ മരുന്ന്‌ കുറിച്ച്‌ നല്‍കി. എന്നാല്‍ അടിയന്തരമായി ഉപയോഗിക്കേണ്ട മരുന്ന്‌ നല്‍കാന്‍ കഴിയില്ല എന്ന്‌ ധിക്കാരമായ മറുപടിയാണ്‌ ഡെപ്പൂട്ടി സൂപ്രസന്റ്‌ കറുപ്പന്റെ ഭാഗത്ത്‌ നിന്ന്‌ ഉണ്ടായത്‌.തുടര്‍ന്ന്‌ തൊഴിലാളികള്‍ പ്രതിഷേധിച്ചതിന്റെ ഭാഗമായി മാത്രമാണ്‌ മരുന്ന്‌ ലഭിച്ചത്‌. ഈ.എസ്‌.ഐ.സി യില്‍ നടക്കുന്ന തൊഴിലാളി ദ്രോഹ നടപടിയില്‍ തൊഴിലാളികള്‍ പ്രതിഷേധിക്കുന്നതില്‍ വ്യക്‌തി വൈരാഗ്യം തീര്‍ക്കുകയാണ്‌ ഈ ഉദ്യോഗസ്‌ഥന്റെ ഭാഗത്ത്‌ നിന്ന്‌ ഇത്തരം നടപടികള്‍. ഇതില്‍ പ്രതിഷേധിച്ച്‌ സംയുക്‌ത തൊഴിലാളികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും, യോഗവും നടത്തിയത്‌. സംയുക്‌ത തൊഴിലാളി നേതാക്കന്‍മാരായ പി.എം. അയൂബ്‌, ബി.ഗോപകുമാര്‍, പി.എസ്‌.സെന്‍, പി.എം.അബൂബക്കര്‍, കെ.സി.രഞ്‌ജിത്ത്‌ കുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന്‌ പോലിസ്‌ ,കളക്‌ടര്‍, ഈ എസ്‌ ഐ, തൊഴില്‍ വകുപ്പ്‌ , മനുഷ്യാവകാശ കമ്മീഷന്‍ എന്നി അധികാരികള്‍ക്ക്‌ പരാതി നല്‍കി.

Ads by Google
Advertisement
Saturday 18 May 2019 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW