Thursday, June 27, 2019 Last Updated 29 Min 22 Sec ago English Edition
Todays E paper
Ads by Google
Saturday 18 May 2019 12.30 AM

ഇടമുള പുഴയ്‌ക്കുകുറുകെ അനധികൃതമായി പണിത ഇരുമ്പുപാലം പൊളിച്ചുനീക്കി

uploads/news/2019/05/308962/e1.jpg

ആലുവ: ചൂര്‍ണിക്കര ഗ്രാമപഞ്ചായത്തിലെ ഇടമുള പുഴക്കു കുറുകെ സ്വകാര്യ വ്യകതി അനധികൃതമായി പണിത ഇരുമ്പുപാലം പൊളിച്ചുനീക്കി. 15ാം വാര്‍ഡില്‍ പെരിയാറിന്‍റെ കൈവഴിയില്‍ നിര്‍മ്മിച്ച പാലമാണ്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ ചൂര്‍ണിക്കര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രകടനമായി വന്നാണ്‌ പൊളിച്ചുനീക്കിയത്‌.
ഗ്രാമപഞ്ചായത്തിന്‍റെയോ മേജര്‍ ഇറിഗേഷന്‍ വകുപ്പിന്‍റെയോ അനുമതി ഇല്ലാതെയാണ്‌ സ്വകാര്യവ്യകതി പുഴയുടെ ഇരുഭാഗങ്ങളിലായി കിടക്കുന്ന ആറര ഏക്കര്‍ പറമ്പില്‍ പുഴക്കുകുറകെ പാലം പണിതത്‌. പാലം പണിതപ്പോള്‍ പാലിക്കേണ്ട റിവര്‍ മാനേജ്‌മെന്റ്‌ നിയമങ്ങളും മാനദണ്ഡങ്ങളും തെറ്റിച്ചാണ്‌ പ്രസ്‌തുത പാലം പണിതിട്ടുള്ളത്‌. ഇതിനുമുമ്പും ഇത്തരത്തില്‍ അനധികൃതമായി പാലം പണിയാന്‍ ശ്രമിക്കുകയും വിവിരം അറിഞ്ഞപ്പോള്‍ തന്നെ യൂത്ത്‌ കോണ്‍ഗ്രസുകാര്‍ പൊളിച്ചു നീക്കുകയും ചെയ്‌തിരുന്നു.
പാലത്തിന്‌ അടിയിലൂടെ വഞ്ചികള്‍ക്കോ, ബോട്ടുകള്‍ക്കോ പോകാന്‍ പറ്റില്ല. അതുമൂലം എന്തെങ്കിലും അത്യാവശ്യ ഘട്ടം വന്നാല്‍ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്‌ഥയാണ്‌. അനുമതി ഇല്ലാതെ സ്വകാര്യവ്യകതി പണിത ഇരുമ്പുപാലം പുനസ്‌ഥാപിക്കാന്‍ അനുവദിക്കരുതെന്ന്‌ സമരക്കാര്‍ ആവശ്യപ്പെട്ടു.
സ്വകാര്യ വ്യകതി തന്‍റെതെന്ന്‌ പറയുന്ന ആറര ഏക്കര്‍ ഭൂമിയില്‍ കയ്യേറ്റ ഭൂമിയുണ്ട്‌. ജെ.സി.ബി ഉപയോഗിച്ച്‌ പുഴയോരം മണ്ണിട്ട്‌ നികത്തി സ്വകാര്യവ്യകതി തന്‍റെ ഭൂമിയോട്‌ ചേര്‍ത്തിട്ടുണ്ട്‌. പ്രസ്‌തുത ഭൂമി മൊത്തം അളന്ന്‌ കയ്യേറ്റ ഭൂമി തിരിച്ചുപിടിക്കണം. ഇടമുളപ്പുഴയുടെ കൈയ്യേറിയ ഭാഗങ്ങള്‍ പൂര്‍വ്വസ്‌ഥിതിയിലാക്കി പുഴ സംരക്ഷിക്കണം.
കഴിഞ്ഞ ദിവസം നടന്ന സി.പി.എം ലോക്കല്‍ കമ്മിറ്റിയില്‍ ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടപോലെ സ്വകാര്യ വ്യകതിക്ക്‌ അനധികൃത പാലം പണിയുന്നതിന്‌ കൂട്ടുനിന്ന സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ പങ്ക്‌ വിജിലന്‍സ്‌ അന്വേഷിക്കണമെന്നും യൂത്ത്‌ കോണ്‍ഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ മുഹമ്മദ്‌ ഷെഫീക്കും മണ്ഡലം പ്രസിഡന്റ്‌ ലിനീഷ്‌ വര്‍ഗീസും ആവശ്യപ്പെട്ടു.
ഡി.സി.സി വൈസ്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസ്‌, കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ കെ.കെ.ജമാല്‍, യൂത്ത്‌ കോണ്‍ഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ മുഹമ്മദ്‌ ഷെഫീക്ക്‌, യൂത്ത്‌ കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ലിനീഷ്‌ വര്‍ഗീസ്‌, നസീര്‍ ചൂര്‍ണിക്കര, വില്യം ആലത്തറ,
ജി.മാധവന്‍കുട്ടി, രാജേഷ്‌ പുത്തനങ്ങാടി, ഷെമീര്‍ മീന്ത്രക്കല്‍, ഷെരീഫ്‌ കുന്നത്തേരി, ബിനോയ്‌ ജോസഫ്‌, സിയാദ്‌ എസ്‌.എന്‍. പുരം, സിദ്ദിഖ്‌ ഹമീദ്‌, അമല്‍ അശോക്‌, ജയദേവന്‍, എ.കെ.സജിത്ത്‌, കെ.എ.യൂസഫ്‌ എന്നിവര്‍ പ്രതിഷേധ സമരത്തിന്‌ നേതൃത്വം നല്‍കി.

Ads by Google
Advertisement
Saturday 18 May 2019 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW