Sunday, August 18, 2019 Last Updated 15 Min 49 Sec ago English Edition
Todays E paper
Ads by Google
Saturday 18 May 2019 12.30 AM

അധ്യാപകര്‍ക്കുള്ള കൈറ്റിന്റെ ആദ്യഘട്ട ഹൈടെക്‌ പരിശീലനം പൂര്‍ത്തിയായി

മട്ടാഞ്ചേരി: സംസ്‌ഥാനത്തെ ഒന്ന്‌ മുതല്‍ പന്ത്രണ്ട്‌ വരെ ക്ലാസുകളില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക്‌ കൈറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഹൈടെക്‌ പരിശീലനത്തിന്‍റെ ആദ്യ ഘട്ടം ജില്ലയില്‍ പൂര്‍ത്തിയായി.പ്രൈമറി അപ്പര്‍ പ്രൈമറി വിഭാഗങ്ങളിലെ 5201 അധ്യാപകരാണ്‌ ആദ്യ ഘട്ട പരിശീലനം പൂര്‍ത്തിയാക്കിയത്‌.193 കേന്ദ്രങ്ങളിലായാണ്‌ പരിശീലനം നടന്നത്‌.
മള്‍ട്ടി മീഡിയ പ്രസന്‍റേഷന്‍ തയ്യാറാക്കല്‍,ഇന്റര്‍ നെറ്റും അനുബന്ധ സൗകര്യങ്ങളും ഉപയോഗിച്ച്‌ ഡിജിറ്റല്‍ വിഭവങ്ങള്‍ ശേഖരിക്കല്‍,ഈ വിഭവങ്ങള്‍ ഉപയോഗിച്ച്‌ പഠന വിഭവങ്ങള്‍ നിര്‍മ്മിക്കല്‍,ചിത്ര വായന പോലെയുള്ള ബോധന തന്ത്രങ്ങള്‍ക്കുതകുന്ന തരത്തില്‍ ചിത്രം നിര്‍മ്മിക്കല്‍,ഭാഷാ കമ്പ്യൂട്ടിംഗ്‌ തുടങ്ങിയ മേഖലകളിലാണ്‌ അധ്യാപകര്‍ക്ക്‌ പരിശീലനം നല്‍കിയത്‌.സമഗ്ര പഠന വിഭവ പോര്‍ട്ടലിന്‍റെ ഉപയോഗവും സമഗ്രയിലേക്ക്‌ പുതുതായി ഡിജിറ്റല്‍ ഉള്ളടക്കം തയ്യാറാക്കലും പാഠാസൂത്രണം പ്രയോജനപ്പെടുത്തല്‍ തുടങ്ങിയവ പരിശീലനത്തിന്റെ ഭാഗമായി അധ്യാപകര്‍ പരിചയിച്ചു.
രസകരമായി ഇംഗ്ലീഷ്‌ ഭാഷാ പഠനത്തിന്‌ പ്രയോജനപ്പെടുത്താവുന്ന ആപ്‌ളിക്കേഷനുകളായിരുന്നു ഇപ്രവാശ്യത്തെ പ്രൈമറി പരിശീലനത്തിന്‍റെ പ്രത്യേകത.ഓരോ അധ്യാപകനും ഓരോ ലാപ്‌ടോപ്പ്‌ എന്ന നിലയില്‍ സ്‌ക്കൂളുകളില്‍ നിലവിലുള്ള 1700 ലാപ്‌ ടോപ്പുകള്‍ ഓരേ സമയം പ്രയോജനപ്പെടുത്തി 130 പരിശീലകരെ ഉപയോഗിച്ചാണ്‌ പരിശീലനം നടത്തിയത്‌.പ്രൈമറി അപ്പര്‍ പ്രൈമറിയുടെ അടുത്ത ബാച്ചുകള്‍ മെയ്‌ അവസാനം നടക്കും.ഹയര്‍സെക്കണ്ടറി വി.എച്ച്‌.എസ്‌.ഇ.അധ്യാപകര്‍ക്കുള്ള പരിശീലനം ഇന്നലെ തുടങ്ങി.പരിശീലനത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ അധ്യാപകര്‍ക്കും ഓണ്‍ലൈനായി കേന്ദ്രവും ബാച്ചും തിരഞ്ഞെടുക്കാന്‍ കൈറ്റ്‌ സംവിധാനമൊരുക്കിയിട്ടുണ്ട്‌.
എട്ട്‌ മുതല്‍ പന്ത്രണ്ട്‌ വരെ ക്‌ളാസ്‌ മുറികള്‍ ഹൈടെക്കായതിന്റെ തുടര്‍ച്ചയായി ഒന്നു മുതല്‍ ഏഴ്‌ വരെ ക്‌ളാസുകളില്‍ ഹൈടെക്‌ ലാബുകള്‍ സ്‌ഥാപിക്കാന്‍ ജില്ലയില്‍ 3738 ലാപ്പ്‌ടോപ്പുകള്‍,3738 സ്‌പീക്കറുകള്‍,1597 പ്ര?ജക്‌ടറുകള്‍,214 ടെലിവിഷനുകള്‍,387 പ്രിന്ററുകള്‍ തുടങ്ങിയ ജൂണ്‍ മാസം മുതല്‍ ലഭ്യമാക്കുന്ന സാഹചര്യത്തിലാണ്‌ ഫലപ്രദമായ ക്‌ളാസ്‌ റൂം വിനിമയത്തിന്‌ ഐസിടി സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ അധ്യാപകരെ പര്യാപ്‌തമാക്കുന്ന വിധം പരിശീലനം ക്രമീകരിച്ചിട്ടുള്ളത്‌.

Ads by Google
Advertisement
Saturday 18 May 2019 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW