Wednesday, June 19, 2019 Last Updated 1 Min 37 Sec ago English Edition
Todays E paper
Ads by Google
Saturday 18 May 2019 12.30 AM

നിയമവിരുദ്ധമായി നിര്‍മ്മിച്ച കെട്ടിടം പൊളിച്ചു നീക്കാത്തതില്‍ പഞ്ചായത്ത്‌ ഓഫീസ്‌ ഉപരോധിച്ചു

ആലുവ: ചൂര്‍ണ്ണിക്കര പഞ്ചായത്തില്‍ സി.പി.എം നേതാവ്‌ നിയമവിരുദ്ധമായി നിര്‍മ്മിച്ച കെട്ടിടം പൊളിക്കാന്‍ നോട്ടീസ്‌ നല്‍കി ദിവസങ്ങള്‍ പിന്നിട്ടിട്ടും പൊളിച്ചു നീക്കാന്‍ പഞ്ചായത്ത്‌ നടപടിയെടുക്കാത്തതിലും പഞ്ചായത്തില്‍ വ്യാപകമായി പാടങ്ങള്‍ നികത്തുന്നതിനെതിരെയും യുവമോര്‍ച്ച ആലുവ മണ്ഡലം കമ്മിറ്റി ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത്‌ ഓഫീസ്‌ ഉപരോധിച്ചു.
12 -ാം വാര്‍ഡില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം നിയമവിരുദ്ധമായി നിര്‍മ്മിച്ച കെട്ടിടം പൊളിക്കണമെന്നാവശ്യപ്പെട്ട്‌ യുവമോര്‍ച്ച പഞ്ചായത്ത്‌ അധികൃതര്‍ക്ക്‌ പരാതി നല്‍കിയിരുന്നു. കെട്ടിടത്തിന്‌ റോഡില്‍ നിന്ന്‌ മൂന്നു മീറ്റര്‍ അകലം ഇല്ലെന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ പഞ്ചായത്ത്‌ സെക്രട്ടറി പൊളിക്കല്‍ നോട്ടീസ്‌ നല്‍കിയത്‌. ആദ്യം നടപടിയെടുക്കാന്‍ മടിച്ച പഞ്ചായത്ത്‌ അധികൃതര്‍ യുവമോര്‍ച്ചയുടെ ഇടപെടലിനെ തുടര്‍ന്നാണ്‌ നോട്ടീസ്‌ നല്‍കിയത്‌. എന്നാല്‍ ദിവസങ്ങളായിട്ടും തുടര്‍നടപടി ഉണ്ടായില്ല. മാത്രമല്ല പഞ്ചായത്തിലെ പാടശേഖരങ്ങള്‍ വ്യാപകമായി മണ്ണിട്ട്‌ നികത്തുകയാണ്‌. പഞ്ചായത്തില്‍ നടക്കുന്ന ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നടപടി എടുക്കാന്‍ പഞ്ചായത്ത്‌ അധികൃതര്‍ കാണിക്കുന്ന അനാസ്‌ഥയില്‍ പ്രതിഷേധിച്ചായിരുന്നു സമരം.
ബി.ജെ.പി ജില്ലാ സെക്രട്ടറി എം.എന്‍. ഗോപി സമരം ഉദ്‌ഘാടനം ചെയ്‌തു. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ്‌ മിഥുന്‍ ചെങ്ങമനാട്‌ അധ്യക്ഷത വഹിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ്‌ കെ.ജി. ഹരിദാസ്‌, ജനറല്‍ സെക്രട്ടറിമാരായ പി. ഹരിദാസ്‌, രൂപേഷ്‌ പൊയ്യാട്ട്‌, യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി ജയപ്രകാശ്‌, സെക്രട്ടറിമാരായ സേതുരാജ്‌ ദേശം, വൈശാഖ്‌ തേവക്കല്‍, രാഹുല്‍, സുജിത്ത്‌, പ്രണവ്‌ എന്നിവര്‍ നേതൃത്വം നല്‍കി. നിയമവിരുദ്ധ കെട്ടിടങ്ങള്‍ക്ക്‌ നമ്പര്‍ നല്‍കില്ലെന്ന്‌ പ്രസിഡന്റ്‌
കെട്ടിട നിര്‍മ്മാണ ചട്ടം ലംഘിച്ച്‌ നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ക്ക്‌ യാതൊരു കാരണവശാലും കെട്ടിട നമ്പര്‍ നല്‍കില്ലെന്ന്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബാബു പുത്തനങ്ങാടി പറഞ്ഞു. ഇക്കാര്യത്തില്‍ രാഷ്ര്‌ടീയത്തിന്‌ അതീതമായ നടപടികള്‍ കൈകൊള്ളും.
അതിനാല്‍ സി.പി.എം നേതാവിന്റെ കെട്ടിടത്തിനും നമ്പര്‍ നല്‍കാനാവില്ല. പഞ്ചായത്ത്‌ സെക്രട്ടറി നല്‍കിയ നോട്ടീസിന്‌ അനുസൃതമായി കെട്ടിടം പൊളിച്ചെങ്കില്‍ മാത്രമെ നമ്പര്‍ നല്‍കുകയുള്ളുവെന്നും ബാബു പറഞ്ഞു.

Ads by Google
Advertisement
Saturday 18 May 2019 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW