Wednesday, June 19, 2019 Last Updated 19 Min 21 Sec ago English Edition
Todays E paper
Ads by Google
Saturday 18 May 2019 12.18 AM

റിപോളിംഗ്‌: ആവേശം നിലനിര്‍ത്തി മുന്നണികള്‍: പരസ്യ പ്രചരണം അവസാനിച്ചു

uploads/news/2019/05/308943/1.jpg

കണ്ണൂര്‍: സംസ്‌ഥാനത്ത്‌ കള്ളവോട്ട്‌ ആരോപണത്തിന്റെ പേരില്‍ ആദ്യമായി നടക്കുന്ന റീപോളിംഗിന്‌ കാസര്‍ഗോഡ്‌ , കണ്ണൂര്‍ പാര്‍ലമെന്റ്‌ മണ്ഡലങ്ങളിലെ ബൂത്തുകള്‍ തയ്യാറായിക്കഴിഞ്ഞു. പ്രചരണത്തിന്റെ ഭാഗമായി വീടുകള്‍ കേന്ദ്രീകരിച്ചുള്ള പ്രചരണമാണ്‌ മുന്നണികള്‍ ഇന്നലെ നടത്തിയത്‌.
കടുത്ത മത്സരം നടന്നതിനാല്‍ ജയ പരാജയങ്ങളെയും റീപോളിങ്‌ സ്വാധീനിച്ചേക്കും. അതുകൊണ്ട്‌ തന്നെ റീപോളിങിനെ അതീവ ഗൗരവമായാണ്‌ എല്‍.ഡി.എഫും യു.ഡി.എഫും സമീപിക്കുന്നത്‌.
സ്‌ഥാനാര്‍ഥികളും പ്രവര്‍ത്തകരും. രാവിലെ മുതല്‍ റീപോളിംഗ്‌ നിശ്‌ചയിച്ച ബൂത്തുകളില്‍ ഉള്‍പ്പെടുന്ന പ്രദേശത്ത്‌ സജീവമായി. പരമാവധി വീടുകളിലും സ്‌ഥാപനങ്ങളും കയറിയിറങ്ങി വോട്ടു തേടുകയാണ്‌ പ്രവര്‍ത്തകരും നേതാക്കളും. എല്‍.ഡി.എഫിന്റെ പ്രചാരണത്തിന്‌ സമാനമായ വീടുകള്‍ കയറിയുള്ള സ്‌ക്വാഡ്‌ പ്രചാരണം തന്നെയാണ്‌ യു.ഡി.എഫും പ്രധാനമായും നടത്തുന്നത്‌. റീപോളിംഗ്‌ നടക്കുന്ന 4 ബൂത്തുകളിലും തെരഞ്ഞെടുപ്പ്‌ ഡ്യൂട്ടിക്ക്‌ പുതിയ ഉദ്യോഗസ്‌ഥരെയാകും ഡ്യൂട്ടിക്കായി നിയോഗിക്കുക. പോളിംഗ്‌ സേ്‌റ്റഷനിലും പരിസര പ്രദേശങ്ങളിലും അതീവ സുരക്ഷ എര്‍പ്പെടുത്താന്‍ പോലീസിന്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. സൂക്ഷ്‌മമായ നിരീക്ഷണവും വെബ്‌കാസ്‌റ്റിങ്ങ്‌ വീഡിയോ റെക്കോര്‍ഡിങ്ങ്‌ സംവിധാനവും ഒരുക്കും. ഒരോ വോട്ടറെയും സൂക്ഷ്‌മമായി നിരീക്ഷിക്കാന്‍ ഉദ്യേഗസ്‌ഥര്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കും. എന്നാല്‍ കള്ളവോട്ട്‌ സ്‌ഥിരീകരിച്ച മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്തും ഇന്നലെ റീപോളിംഗ്‌ പ്രഖ്യാപിച്ചിരിക്കുകയാണ്‌. കഴിഞ്ഞ ദിവസം റീപോളിംഗിനു തീരുമാനമായപ്പോള്‍ തന്നെ പ്രവര്‍ത്തകര്‍ പ്രചാരണം ആരംഭിച്ചിരുന്നു. പാതിരാത്രികളില്‍ പോലും കണ്‍വന്‍ഷനുകളും യോഗങ്ങളും നടന്നു. അതേസമയം വോട്ടിങ്‌ ക്രമക്കേട്‌ അന്വേഷിക്കുന്ന കെ.പി.സി.സി സമിതി ജില്ലാ തല തെളിവെടുപ്പ്‌ ഇന്നിെ ആരംഭിച്ചു. പരാമാവധി തെളിവുകള്‍ ഫലപ്രഖ്യാപനത്തിന്‌ മുന്‍പ്‌ ശേഖരിക്കാനാണ്‌ തീരുമാനം. റീപോളിംഗ്‌ പ്രഖ്യാപിച്ച കല്യാശ്ശേരി പിലാത്തറ 19-ാം നമ്പര്‍ ബൂത്തിലെ കള്ളവോട്ട്‌ ദൃശ്യങ്ങള്‍ കോണ്‍ഗ്രസാണ്‌ ആദ്യം പുറത്തുവിട്ടത്‌. തുടര്‍ന്ന്‌ പുതിയങ്ങാടിയലും പാമ്പുരുത്തിയിലും ലീഗ്‌ പ്രവര്‍ത്തകര്‍ കള്ളവോട്ട്‌ നടത്തിയെന്ന ആക്ഷേപം സി.പി.എമ്മും ഉന്നയിച്ചു. പിന്നീടാണ്‌ തൃക്കരിപ്പൂരിലെയും ധര്‍മടത്തെയും കള്ളവോട്ട്‌ ദൃശ്യങ്ങള്‍ പുറത്തു വന്നത്‌. റീ പോളിംഗ്‌ വോട്ടര്‍മാര്‍ക്ക്‌ ബുദ്ധിമുട്ടാകുമെങ്കിലും തീരുമാനം സ്വാഗതാര്‍ഹമെന്നാണ്‌ രാഷ്ര്‌ടീയ പാര്‍ട്ടികളുടെ പൊതു നിലപാട്‌ പാമ്പുരുത്തിയില്‍ പ്രചാരണത്തിനെത്തിയ എല്‍.ഡി.എഫ്‌ സ്‌ഥാനാര്‍ഥി പി.കെ. ശ്രീമതിയുടെ പ്രചാരണം തടസ്സപ്പെടുത്താന്‍ ലീഗ്‌ പ്രവര്‍ത്തകരുടെ ശ്രമം സംഘര്‍ഷത്തിനിടയാക്കി. . പുരുഷന്‍മാരില്ലാത്ത വീടുകളില്‍ കയറി വോട്ട്‌ പിടിത്തം വേണ്ടെന്നു പറഞ്ഞു ലീഗ്‌ പ്രവര്‍ത്തകരാണ്‌ സംഘര്‍ഷത്തിന്‌ തുടക്കമിട്ടത്‌. കാസര്‍ഗോഡ്‌ മണ്ഡലത്തിലെ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രചരണത്തില്‍ സജീവമായപ്പോള്‍ കണ്ണൂര്‍ മണ്ഡലത്തിലെ സ്‌ഥാനാര്‍ഥി കെ. സുധാകരന്‌ ചികിത്സാവശ്യത്തിനായി പോയതിനാല്‍ പ്രചരണത്‌ില്‍ പങ്കെടുക്കാനായില്ല. കണ്ണൂരില്‍ പ്രധാന നേതാക്കളും പ്രവര്‍ത്തകരും പ്രചരണ രംഗത്ത്‌ സജീവമായതായി ഡി.സി. സി. നേതൃത്വം അറിയിച്ചു. കെ.സുധാകരന്‍ തിരഞ്ഞെടുപ്പ്‌ ദിവസം മണ്ഡലത്തിലുണ്ടാകും. കാസര്‍ഗോഡ്‌ മണ്ഡലത്തിലെ
എല്‍.ഡി.എഫ്‌ സ്‌ഥാനാര്‍ത്ഥി സതീഷ്‌ ചന്ദ്രന്‍ ഇന്നലെ പ്രചാരണത്തിനെത്തില്ല, ഇന്നു ബൂത്തുകളില്‍ സ്‌ഥാനാര്‍ഥി സജീവമാകുമെന്നും നേതാക്കള്‍ പറഞ്ഞു.
വിദേശങ്ങളില്‍ നിന്നു വരെ ആളുകളെ ഇറക്കി യുഡിഎഫ്‌ സംഘടിതമായി കള്ളവോട്ടു ചെയ്‌തതാണ്‌ റിപോളിങ്ങിലേക്കു നയിച്ചതെന്ന്‌ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ പറഞ്ഞു. കഴിഞ്ഞ അരനൂറ്റാണ്ടായി സംഘടിതവും ആസൂത്രിതവുമായ രീതിയില്‍ മലബാര്‍ മേഖലകളില്‍ നടക്കുന്ന കള്ളവോട്ടിനെതിരെ കോണ്‍ഗ്രസും യു.ഡി.എഫും നടത്തി വന്നിരുന്ന പേരാട്ടത്തിന്റെ വിജയമാണിതെന്ന്‌ ഡി.സി.സി. പ്രസിഡന്റ്‌ സതീശന്‍ പാച്ചേനി പറഞ്ഞു. ജനാധിപത്യം സംരക്ഷിക്കാനുള്ള ഇത്തരവാദിത്തം വോട്ടര്‍മാര്‍ നിറവേറ്റണമെന്ന്‌ ബി.ജെ.പി. ജില്ലാ പ്രസിഡന്റ്‌ പി. സത്യ പ്രകാശ്‌ ആവശ്യപ്പെട്ടു. കണ്ണൂരില്‍ റീപോളിംഗ്‌ നടക്കുന്ന ബൂത്തില്‍ സുരക്ഷ ശക്‌തമാക്കണമെന്നാവശ്യപ്പെട്ട്‌ കണ്ണൂരിലെ യുഡിഎഫ്‌ സ്‌ഥാനാര്‍ത്ഥി കെ സുധാകരന്‍ ചീഫ്‌ ഇലക്ഷന്‍ കമ്മീഷണര്‍ക്ക്‌ കത്തയച്ചു. രാഷ്ര്‌ടീയ ചായ്‌ വുള്ളവരെ ഡ്യൂട്ടിക്ക്‌ നിയോഗിക്കരുതെന്നും കള്ളവോട്ട്‌ തടയാന്‍ തിരിച്ചറിയല്‍ കാര്‍ഡ്‌ നിര്‍ബന്ധമാക്കണമെന്നും സുധാകരന്‍ കത്തില്‍ പറയുന്നു.

Ads by Google
Advertisement
Saturday 18 May 2019 12.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW