Tuesday, June 25, 2019 Last Updated 19 Min 44 Sec ago English Edition
Todays E paper
Ads by Google
Friday 17 May 2019 01.17 AM

ഹൃദ്യംഈ യാത്രയയപ്പ്‌

uploads/news/2019/05/308777/1.jpg

കൊച്ചി: രാപകല്‍ കണ്ണുചിമ്മാതെ തന്റെ കുഞ്ഞിന്റെ ജീവനു കാവല്‍നിന്ന ഡോക്‌ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഹൃദയം കൊണ്ട്‌ നന്ദി പറഞ്ഞപ്പോള്‍ ജംഷീലയുടെ വാക്കുകള്‍ പലകുറി മുറിഞ്ഞു. ഒരാഴ്‌ചത്തെ ആശുപത്രി വാസത്തിനു ശേഷം നാട്ടിലേക്കു യാത്രയാക്കാന്‍ ലിസി ആശുപത്രി ഓഡിറ്റോറിയത്തില്‍ ഒട്ടേറെപ്പേരെത്തിയപ്പോഴും അമ്മയുടെ മടിയില്‍ ഉറങ്ങുകയായിരുന്നു എട്ടു ദിവസം പ്രായമായ കുഞ്ഞുമാലാഖ.
ഹൃദയവാല്‍വില്‍ തകരാറു കണ്ടെത്തിയതോടെയാണ്‌ ഒരു ദിവസം മാത്രമായ കുഞ്ഞിനെ പെരിന്തല്‍മണ്ണയില്‍നിന്ന്‌ എറണാകുളം ലിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.
കഴിഞ്ഞ എട്ടിനായിരുന്നു കേരളം വഴിയൊരുക്കിയ യാത്ര. കുഞ്ഞിന്റെ മാതൃസഹോദരന്‍ ഫെയ്‌സ്‌ബുക്കിലൂടെ സഹായം അഭ്യര്‍ഥിച്ചതും ആരോഗ്യമന്ത്രി കെ.കെ. ശൈലജ അടയന്തരമായി ഇടപെട്ടതും വലിയ ചര്‍ച്ചയായിരുന്നു. മന്ത്രിയുടെ കരുതലാണു കുഞ്ഞിനു തുണയായതെന്നു നിറകണ്ണോടെ ജംഷീല പറഞ്ഞു.
ഇന്നലെ ഉച്ചയോടെയാണ്‌ എടക്കര സ്വദേശികളായ ഷാജഹാന്‍-ജംഷീല ദമ്പതികളുടെ കുഞ്ഞിന്‌ ചികിത്സയുടെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി ആശുപത്രി അധികൃതര്‍ യാത്രയയപ്പ്‌ നല്‍കിയത്‌. ഹൃദയത്തില്‍നിന്നു ശ്വാസകോശത്തിലേക്കുള്ള രക്‌തക്കുഴല്‍ സ്‌റ്റെന്റ്‌ ഉപയോഗിച്ച്‌ വികസിപ്പിക്കുകയാണു ചെയ്‌തത്‌.
ഒരു ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ ചികിത്സ വലിയ വെല്ലുവിളിയായിരുന്നെന്ന്‌ ചികിത്സയ്‌ക്കു നേതൃത്വം നല്‍കിയ ഡോ. എഡ്‌വിന്‍ ഫ്രാന്‍സിസ്‌ പറഞ്ഞു.
ഒരു വയസാകുമ്പോഴും അഞ്ചു വയസാകുമ്പോഴും ശസ്‌ത്രക്രിയ വേണം. ഓരോ മാസവും തുടര്‍പരിശോധന നടത്തണം. കേക്ക്‌ മുറിച്ചാണ്‌ ആശുപത്രി അധികൃതര്‍ കുഞ്ഞിനെ നാട്ടിലേക്കയച്ചത്‌.
ഫീറ്റല്‍ എക്കോ എന്ന പരിശോധനയിലൂടെ ഇത്തരം രോഗങ്ങള്‍ ഗര്‍ഭാവസ്‌ഥയില്‍ത്തന്നെ കണ്ടുപിടിക്കാന്‍ കഴിയുമെന്നു ഡോ. ജോസ്‌ ചാക്കോ പെരിയപ്പുറം പറഞ്ഞു.
ചടങ്ങില്‍ ഡയറക്‌ടര്‍ ഫാ. തോമസ്‌ വൈക്കത്തുപറമ്പില്‍, ഫാ. ജെറി ഞാളിയത്ത്‌, ഡോ. റോണി മാത്യു കടവില്‍, ഡോ. ജേക്കബ്‌ ഏബ്രഹാം എന്നിവരും ആശുപത്രി ജീവനക്കാരും പങ്കെടുത്തു.

Ads by Google
Advertisement
Friday 17 May 2019 01.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW