Tuesday, June 25, 2019 Last Updated 3 Min 22 Sec ago English Edition
Todays E paper
Ads by Google
Friday 17 May 2019 01.17 AM

മയക്കുമരുന്നു കടത്ത്‌: പ്രധാനകണ്ണി അറസ്‌റ്റില്‍

uploads/news/2019/05/308776/2.jpg

ആലുവ: വിദ്യാര്‍ഥികള്‍ക്ക്‌ ഉള്‍പ്പെടെ മയക്കുമരുന്നുകള്‍ എത്തിച്ചു നല്‍കുന്ന സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍.
കാക്കനാട്‌ അത്താണിയില്‍ താമസിക്കുന്ന കൊല്ലം കടക്കാവൂര്‍ സ്വദേശി മുഹമ്മദ്‌ സിദ്ദിഖ്‌ (സ്‌നിപ്പര്‍ ഷേക്ക്‌-22) ആണു പിടിയിലായത്‌. ഇയാളുടെ പക്കല്‍നിന്ന്‌ 120 എണ്ണം നൈട്രോസെപാം മയക്കുമരുന്ന്‌ ഗുളികകള്‍ പിടിച്ചെടുത്തു. ആലുവയിലെ ഏജന്റിന്‌ ഇതു കൈമാറുന്നതിന്‌ യു.സി. കോളജിന്‌ സമീപം നില്‍ക്കുകയായിരുന്ന യുവാവിനെ ഇന്‍സ്‌പെക്‌ടര്‍ ടി.കെ. ഗോപിയുടെ നേതൃത്വത്തിലുള്ള എക്‌സൈസ്‌ ഷാഡോ സംഘത്തിലെ പ്രിവന്റീവ്‌ ഓഫീസര്‍ എ.ബി. സജീവ്‌കുമാര്‍, പ്രസന്നന്‍ എന്നിവര്‍ ചേര്‍ന്നാണ്‌ കസ്‌റ്റഡയിലെടുത്തത്‌. ആലുവ കോടതി പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.
സേലത്തുനിന്ന്‌ മയക്കുമരുന്ന്‌ കടത്തിയ രണ്ടു യുവാക്കളെ 90 നൈട്രോസെപാം ഗുളികകളുമായി ഈ മാസം ആദ്യം എക്‌സൈസ്‌ സംഘം അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ഇവരില്‍നിന്ന്‌ ലഭിച്ച വിവരമനുസരിച്ചാണ്‌ മുഹമ്മദിനെ പിടികൂടിയത്‌. സേലം, പുതുച്ചേരി എന്നിവിടങ്ങളിലുള്ള ലഹരി മരുന്ന്‌ മാഫിയയുമായി ബന്ധമുള്ള ഇയാള്‍, അവിടെനിന്ന്‌ വന്‍തോതില്‍ മയക്കുമരുന്നുകള്‍ വാങ്ങി ആവശ്യക്കാര്‍ക്ക്‌ എത്തിച്ചുകൊടുക്കുകയാണ്‌ ചെയ്‌തിരുന്നത്‌. ഇതിനായി സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏജന്റുമാരുള്ളതായും എക്‌സൈസുകാര്‍ അറിയിച്ചു.

Ads by Google
Advertisement
Friday 17 May 2019 01.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW