Tuesday, June 25, 2019 Last Updated 0 Min 51 Sec ago English Edition
Todays E paper
Ads by Google
Friday 17 May 2019 01.17 AM

എസ്‌.എസ്‌.എല്‍.സി.പരീക്ഷ ബിഹാര്‍ സ്വദേശി മുഹമ്മദ്‌ ദില്‍ഷാദിനെ അനുമോദിക്കാന്‍ കലക്‌ടര്‍ എത്തി

കടുങ്ങല്ലൂര്‍: ബിനാനിപുറം സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നിന്നും എസ്‌.എസ്‌.എല്‍.സി.പരീക്ഷക്ക്‌എല്ലാ വിഷയത്തിനും എ പ്ലസ്‌ നേടിയ ഏക വിദ്യാര്‍ഥിയായ ബിഹാര്‍ സ്വദേശി മുഹമ്മദ്‌ ദില്‍ഷാദിനെ അനുമോദിക്കാന്‍ കലക്‌ടര്‍ മുഹമ്മദ്‌.വൈ.സഫിറുള്ള സ്‌കൂളിലെത്തി.അന്യസംസ്‌ഥാന കുട്ടികള്‍ക്കായി നടപ്പിലാക്കിയ റോഷ്‌നി പദ്ധതി വിജയകരമായി നടപ്പാക്കി വരുന്ന സര്‍ക്കാര്‍ സ്‌കൂളാണ്‌ ബിനാനിപുരം സ്‌കൂള്‍.സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കളക്‌ടര്‍ മുഹമ്മദ്‌ ദില്‍ഷാദിന്‌ ഉപഹാരം നല്‍കി.
പഞ്ചായ ത്ത്‌ പ്രസിഡന്റ്‌ രത്നമ്മ സുരേഷ്‌ അധ്യക്ഷയായി.സ്‌റ്റാന്റിങ്‌ കമ്മറ്റി ചെയര്‍മാന്‍ ടി.ജെ.ടൈറ്റസ്‌,സജി.വി.മാത്യു,ഡെപ്യൂട്ടി ഡയറക്‌ടര്‍ കുസുമം,കൃഷ്‌ണകുമാര്‍,ജോര്‍ജ്‌ തോമസ്‌,സജോയ്‌, അനൂപ്‌, പ്രദീപ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.എടയാര്‍ മേഖലയില്‍ നിന്നും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്‌ നേടിയ വിദ്യാര്‍ഥികളെയും ആദരിച്ചു.

Ads by Google
Advertisement
Friday 17 May 2019 01.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW