Sunday, August 18, 2019 Last Updated 6 Min 59 Sec ago English Edition
Todays E paper
Ads by Google
Friday 17 May 2019 01.17 AM

എടമുള പുഴയില്‍ അനധികൃതമായി നിര്‍മിച്ച സ്വകാര്യ പാലത്തിനെതിരേ പഞ്ചായത്ത്‌ നോട്ടീസ്‌ നല്‍കി

ആലുവ: എടമുള പുഴയില്‍ അനധികൃതമായി നിര്‍മ്മിച്ച സ്വകാര്യ പാലത്തിനെതിരെ പഞ്ചായത്ത്‌ നോട്ടീസ്‌ നല്‍കിയതായി പ്രസിഡന്റ്‌ ബാബു പുത്തനങ്ങാടി പറഞ്ഞു. ചൂര്‍ണിക്കര പഞ്ചായത്തിലെ പെരിയാറിന്‍റെ കൈവഴിയായ എടമുഴ പുഴക്ക്‌ കുറുകെ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ്‌ പാലം നിര്‍മ്മിച്ചത്‌.
മേജര്‍ ഇറിഗേഷന്‍ വിഭാഗവും പഞ്ചായത്തും അറിയാതെയായിരുന്നു നിര്‍മ്മാണം. തെരഞ്ഞെടുപ്പ്‌ കാലത്താണ്‌ സ്വകാര്യവ്യക്‌തി അനധികൃതമായി ഇരുമ്പ്‌പാലം നിര്‍മ്മിച്ചത്‌.
വിവരമറിഞ്ഞ്‌ കഴിഞ്ഞ ദിവസം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബാബു പുത്തനങ്ങാടി, പഞ്ചായത്ത്‌ അംഗങ്ങളായ സഫിയാ അലിയാര്‍, ലിനേഷ്‌ വര്‍ഗീസ്‌, പഞ്ചായത്ത്‌ സെക്രട്ടറി എ.വി.ഷാജി എന്നിവര്‍ സ്‌ഥലം സന്ദര്‍ശിച്ചിരുന്നു.
പാലം ഉടന്‍ പൊളിച്ചുനീക്കാന്‍ നടപടിയെടുക്കണമെന്ന്‌ മേജര്‍ ഇറിഗേഷന്‍ വകുപ്പ്‌ എക്‌സി.എഞ്ചിനിയറോട്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. 15 ആം വാര്‍ഡില്‍ എടമുള പുഴക്ക്‌ നടുവില്‍ തുരുത്തായി കിടക്കുന്ന ആറര ഏക്കര്‍ സ്വകാര്യഭൂമിയിലേക്കാണ്‌ പാലം നിര്‍മ്മിച്ചത്‌.

Ads by Google
Advertisement
Friday 17 May 2019 01.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW