Tuesday, June 25, 2019 Last Updated 16 Min 15 Sec ago English Edition
Todays E paper
Ads by Google
Friday 17 May 2019 01.17 AM

ശ്രീരാമവിലാസം ചവളര്‍ സൊസൈറ്റി സംസ്‌ഥാന സമ്മേളനം അങ്കമാലിയില്‍

അങ്കമാലി: ശ്രീരാമവിലാസം ചവളര്‍ സൊസൈറ്റി സംസ്‌ഥാന സമ്മേളനം 19, 20 തിയതികളില്‍ അങ്കമാലിയില്‍ നടക്കും.19 ന്‌ രാവിലെ 9 ന്‌ പ്രതിനിധി സമ്മേളനം വ്യാപാര ഭവന്‍ ഹാളില്‍ സംസ്‌ഥാന പ്രസിഡന്റ്‌ പ്ര?ഫ.പി.വി.പിതാംബരന്‍ ഉദ്‌ഘാടനം ചെയ്യും.സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ പ്രഭാകരന്‍ മാച്ചാംപിള്ളി അധ്യക്ഷനായിരിക്കും.
20ന്‌ പ്രകടനം സെന്റ്‌ ജോസഫ്‌ ഹൈസ്‌കള്‍ പരിസരത്ത്‌ നിന്ന്‌ ആരംഭിയ്‌ക്കും. 5 ന്‌ പൊതുസമ്മേളനം സി.എസ്‌.എ. ഓഡിറ്റോറിയത്തില്‍ മന്ത്രി കടകം പിള്ളി സുരേന്ദ്രന്‍ ഉദ്‌ഘാടനം ചെയ്യും.സംസ്‌ഥാന പ്രസിഡന്റ്‌ പ്രെഫ.പി.വി.പിതാംബരന്‍ അധ്യക്ഷനായിരിക്കും. റോജി എം.ജോണ്‍ എം.എല്‍.എ.മുഖ്യ പ്രഭാഷണം നടത്തും.തുടര്‍ന്ന്‌ സപ്‌തതി സമാദരണ സദസ്‌ മന്ത്രി വി.എസ്‌.സുനില്‍കുമാര്‍ ഉദ്‌ഘാടനം ചെയ്യും. ബാക്ക്‌ വേര്‍ഡ്‌ കമ്യൂണിറ്റീസ്‌ ഫെഡറേഷന്‍ സംസ്‌ഥാന ജനറല്‍ സെക്രട്ടറി എസ്‌.കുട്ടപ്പന്‍ ചെട്ടിയാര്‍ മുഖ്യ പ്രഭാഷണം നടത്തും.
ചടങ്ങില്‍ വ്യത്യസ്‌ഥ മേഖലയില്‍ മികവ്‌ കാട്ടിയ സമുദായാംഗങ്ങളെ ആദരിക്കും. ട്രാവന്‍ ആന്‍ഡ്‌ ടൂറിസം മേഖലയയിലെ രാജ്യാന്തര പുരസ്‌കാര ജേതാവ്‌ പി.ബി.ബോസ്‌, മികച്ച ഹയര്‍ സെക്കന്‍ഡറി അധ്യാപക പുരസകാര ജേതാവ്‌ കെ.വി.ജയരാജ്‌, മുഖ്യമന്ത്രിയുടെ വിശിഷ്‌ടാ സേവാമെഡല്‍ ജേതാവ്‌ പോലീസ്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍ കെ.എന്‍.ബോസ്‌, ദേശിയ സ്‌കൂകൂള്‍ കായികമേള സ്വര്‍ണ്ണ മെഡല്‍ ജേതാവ്‌ എം.ശ്രീവിശ്വ എന്നിവരെയാണ്‌ ആദരിക്കുന്നത്‌.
സംസ്‌ഥാന സെക്രട്ടറി ബൈജു കെ.മാധവന്‍, സ്വാഗത സംഘം ചെയര്‍മാന്‍ എം.കെ.രാജീവ, ജനറല്‍ കണ്‍വീനര്‍ വി.എന്‍.ജിബീഷ്‌ കുമാര്‍, യുവജന വിഭാഗം സംസ്‌ഥാന പ്രസിഡന്റ്‌ ഇ.കെ.സതീഷ്‌ കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും.

Ads by Google
Advertisement
Friday 17 May 2019 01.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW