Tuesday, June 25, 2019 Last Updated 1 Min 30 Sec ago English Edition
Todays E paper
Ads by Google
Friday 17 May 2019 01.17 AM

സഹപാഠിക്ക്‌ കൈത്താങ്ങായ്‌ എബനേസര്‍ സ്‌കൂളിലെ എന്‍.എസ്‌.എസ്‌ യൂണിറ്റ്‌

കോലഞ്ചേരി: വീടില്ലാത്ത സഹപാഠിക്ക്‌ കൈത്താങ്ങായ്‌ വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്‌.എസ്‌ യുണിറ്റ്‌. മഴ പെയ്‌താല്‍ ചോര്‍ന്നൊലിക്കുന്ന കൂരക്ക്‌ കീഴില്‍ കഴിയുന്ന തങ്ങളുടെ സഹപാഠിയുടേയും കുടുംബാംഗങ്ങളുടേയും ദയനീയാവസ്‌ഥ കണ്ടില്ലെന്ന്‌ നടിയ്‌ക്കാന്‍ അവര്‍ക്കായില്ല. എബനേസറിലെ പ്ലസ്‌ടു വിദ്യാര്‍ഥിനിയും വീട്ടൂര്‍ പട്ടികജാതി കോളനിയില്‍ വേനച്ചാലില്‍ വീട്ടില്‍ തങ്കപ്പന്റെ മകളുമായ അഞ്‌ജന തങ്കപ്പനും കുടുംബവുമാണ്‌ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ കുടിലില്‍ കഴിയുന്നത്‌. അടുത്ത മഴയെ അതിജീവിക്കാന്‍ ഈ കുടിലിന്‌ കഴിയുകയില്ല. അഞ്‌ജനയുടെ മാതാവ്‌ ബിന്ദു മൂന്നു മാസങ്ങള്‍ക്ക്‌ മുമ്പ്‌ അസുഖം മൂലം മരണപ്പെട്ടിരുന്നു. സഹോദരന്‍ ബിബിന്‍ അഞ്ച്‌ വര്‍ഷം മുമ്പ്‌ നടന്ന ഇരുചക്ര വാഹനാപകടത്തിലും മരണപ്പെട്ടു. ഇതോടെ ഈ നിര്‍ധന കുടുംബത്തിന്റെ ജീവിതം ദുരിതാവസ്‌ഥയിലായി. ബ്ലോക്ക്‌ പഞ്ചായത്തില്‍ നിന്നും അനുവദിച്ച ഭവനത്തിന്റെ നിര്‍മ്മാണം ആവശ്യമായ പണം തികയാതെ വന്നതോടെ നിശ്‌ചലവുമായി. ഈ ദു:സ്‌ഥിതി കണ്ട എന്‍.എസ്‌.എസ്‌, അത്യാവശ്യ പണികള്‍ പൂര്‍ത്തിയാക്കി കുടുംബത്തെ പുതിയ വീട്ടിലേക്ക്‌ മാറ്റി പാര്‍പ്പിക്കാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്‌.
എന്‍.എസ്‌.എസ്‌ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ലക്ഷ്‌മിദേവി യുടെ നേതൃത്വത്തില്‍ വീടിന്റെ പണികള്‍ ആരംഭിച്ചു.
മഴുവന്നൂര്‍ പഞ്ചായത്ത്‌ സ്‌ഥിരം സമിതി അധ്യക്ഷയും വാര്‍ഡ്‌ മെമ്പറുമായ ഷൈനി കുര്യാക്കോസ്‌, സ്‌കൂള്‍ മാനേജര്‍ സി.കെ. ഷാജി, പി.ടി.എ പ്രസിസന്റ്‌ എം.ടി. ജോയി തുടങ്ങിയവര്‍ പിന്തുണയുമായി രംഗത്തുണ്ട്‌. എന്‍എസ്‌എസ്‌ ലീഡര്‍ കെ.എസ്‌. ഗോപികയുടെ നേതൃത്വത്തില്‍ വോളണ്ടിയേഴ്‌സ് സേവന സന്നദ്ധരായി ജോലികള്‍ ഏറ്റെടുത്തിരിക്കുകയാണ്‌. ഒരാഴ്‌ച കൊണ്ട്‌ പണികള്‍ പൂര്‍ത്തീകരിക്കണമെന്ന ലക്ഷ്യമാണ്‌ എന്‍എസ്‌എസിന്റേത്‌.

Ads by Google
Advertisement
Friday 17 May 2019 01.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW