Tuesday, June 25, 2019 Last Updated 12 Min 11 Sec ago English Edition
Todays E paper
Ads by Google
Friday 17 May 2019 01.17 AM

വാഹനയാത്രികര്‍ക്ക്‌ അപകടക്കെണി; പകുതി പണിബാക്കിവച്ച്‌ റെയില്‍വേ ഗേറ്റ്‌ തുറന്നു

ആലുവ: പുറയാര്‍ റെയില്‍വേ ഗേറ്റില്‍ വാഹനയാത്രികര്‍ക്ക്‌ റെയില്‍വേ വക അപകടകെണി. എട്ടു ദിവസത്തോളം അറ്റകുറ്റപണികള്‍ക്കായി പാടെ അടച്ചിട്ടിരുന്ന റെയില്‍വേ ഗേറ്റ്‌ തുറന്നത്‌ പാതി പണിബാക്കി വച്ച്‌. വടക്കോട്ട്‌ തീവണ്ടി പോകുന്ന ട്രാക്കിലെ അറ്റകുറ്റപണി നടത്തിയപ്പോള്‍ ലെവല്‍ ക്രോസിലെ ടാറിങ്‌ ഉള്‍പ്പടെ പൊളിച്ചുനീക്കിയിരുന്നു. എന്നാല്‍, പൊളിച്ചപ്പോള്‍ നീക്കം ചെയ്‌ത മെറ്റലുകളും, കോണ്‍ക്രീറ്റ്‌ ബാറുകളും മറ്റും റീടാറിങ്‌ നടത്താതെ തിരിച്ച്‌ ഇടുകയായിരുന്നു. ഇതാണ്‌ ഇരുചക്രവാഹനങ്ങള്‍ക്ക്‌ കെണിയായി മാറിയിരിക്കുന്നത്‌. അതിനാല്‍ തന്നെ തെന്നി മറിയുന്നതും, പരിക്കുപറ്റുന്നതും ഇരുചക്രവാഹന യാത്രികര്‍ക്കാണ്‌. ഇതുമൂലം ഗതാഗത കുരുക്കും പതിവാണ്‌. വാഹന യാത്രികര്‍ നന്നേ ബുദ്ധിമുട്ടുന്നു. എട്ട്‌ ദിവസങ്ങള്‍ ഗേറ്റ്‌ പൂര്‍ണ്ണമായും അടച്ചിട്ടിട്ടും പണികള്‍ പൂര്‍ത്തികരിക്കാതെ ഗേറ്റ്‌ തുറന്നു കൊടുത്തത്‌ അപകടകള്‍ വിളിച്ചു വരുത്തുകയാണ്‌. റീ ടാറിങ്‌ നടത്തി ലെവല്‍ക്രാസിലെ അപകടകെണി ഒഴിവാക്കുന്നതിന്‌ റെയില്‍വേ അടിയന്തര നടപടി കൈക്കൊള്ളണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Friday 17 May 2019 01.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW