Sunday, August 18, 2019 Last Updated 18 Min 43 Sec ago English Edition
Todays E paper
Ads by Google
Wednesday 15 May 2019 01.29 AM

110 കെ.വി സബ്‌സ്റ്റേഷന്‍ പദ്ധതി അടിയന്തിരമായി കമ്മീഷന്‍ ചെയ്യണമെന്ന്‌

uploads/news/2019/05/308256/2.jpg

വൈപ്പിന്‍:മന്നം-ചെറായി 110 കെ.വി സബ്‌സ്റ്റേഷന്‍ പദ്ധതി അടിയന്തിരമായി കമ്മീഷന്‍ ചെയ്യണമെന്ന്‌ കേരളകോണ്‍(ബി) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പള്ളിപ്പുറംമുതല്‍ നായരമ്പലം വരെയുള്ള നാലുഗ്രാമപഞ്ചായത്തുകളിലെ ജനങ്ങള്‍ നിലവില്‍ അനുഭവിച്ചുവരുന്ന രൂക്ഷമായവോള്‍ട്ടേജ്‌ ക്ഷാമത്തിന്‌ പരിഹാരംകാണുന്നതിനുള്ള പദ്ധതി തടസപ്പെടുത്തുന്നതിന്‌ ആസൂത്രിതതമായ ശ്രമങ്ങള്‍ ചില കേന്ദ്രങ്ങളില്‍ നടത്തിവരുന്നുണ്ട്‌.
ശാന്തിവനം എന്ന സ്വകാര്യ വസ്‌തുവിന്റെ ഉടമയടക്കമുള്ളവര്‍ വൈദ്യുതിലൈനിന്റെ അലൈന്‍മെന്റ്‌ മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ മനുഷ്യാവകാശ കമ്മീഷന്‍ മുതല്‍ ഹൈക്കോടതി വരെയുള്ള നിയമ സംവിധാനങ്ങള്‍ മുമ്പാകെ നല്‍കിയ പരാതികളില്‍തീര്‍പ്പുകല്‍പ്പിച്ചതിനുശേഷമാണ്‌ നിര്‍മാണം ആരംഭിച്ചത്‌. പദ്ധതി വൈകിയതുമൂലംകോടിക്കണക്കിന്‌ രൂപയുടെ അധിക സാമ്പത്തിക ബാധ്യത സര്‍ക്കാരിനുണ്ടായി. ശാന്തിവനം പ്രദേശത്തെ 0.65 സെന്റ്‌ ഭൂമി മാത്രമാണ്‌വൈദ്യുതിടവര്‍സ്‌ഥാപിക്കുന്നതിനായി ഉപയോഗപ്പെടുത്തുന്നത്‌.
22.50 മീറ്റര്‍ ഉയരത്തിലാണ്‌വൈദ്യുതി ലൈന്‍ കടന്നുപോകുന്നത്‌. കൂടാതെ, പ്രസ്‌തുത സ്‌ഥലത്ത്‌ നിലവിലുള്ള സര്‍പ്പക്കാവുകള്‍,കുളങ്ങള്‍ എന്നിവവൈദ്യതിലൈനിനു താഴെ ഭാഗത്തു വരുന്നതില്‍ നിന്നുംഒഴിവാക്കുന്നതിനാവശ്യമായ ക്രമീകരണംവൈദ്യുതിബോര്‍ഡ്‌ ഉണ്ടാക്കിയിട്ടുള്ളതാകുന്നു. വൈപ്പിനിലെ അരലക്ഷത്തോളം വരുന്ന ജനങ്ങളുടെ നിലനില്‍പ്പിനും ജീവനോപാധിക്കും അനിവാര്യമായ സബ്‌സേ്‌റ്റഷന്‍ പദ്ധതിയുടെ 95ശതമാനത്തോളം പ്രവൃത്തികളും പൂര്‍ത്തിയായിരിക്കെ, പാരിസ്‌ഥിതിക പ്രശ്‌നങ്ങള്‍ ഉന്നയിച്ച്‌ ശാന്തിവനം വസ്‌തു ഉടമ വീണ്ടും പരാതി ഉന്നയിക്കുന്നതില്‍ഗൂഡാലോചനയുള്ളതായി ആരോപണമുയര്‍ന്നിട്ടുണ്ട്‌.
കുടിവെള്ളത്തിനും വൈദ്യുതിക്കുമായിവൈപ്പിന്‍ ജനത നടത്തിവരുന്ന സമരങ്ങളെ നിസ്സാരവത്‌കരിക്കാനുള്ള ശ്രമങ്ങള്‍ വിലപ്പോവില്ല.
പദ്ധതി പൂര്‍ത്തീകരിക്കാന്‍ ശക്‌തമായ നടപടികള്‍ സര്‍ക്കാര്‍സ്വീകരിക്കണമെന്നും പദ്ധതിക്കെതിരെ നടത്തിവരുന്ന ഗൂഡാലോചനയില്‍ പങ്കാളികളായവരുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച്‌ അന്വേഷണം നടത്തണമെന്നും ജില്ലാസെക്രട്ടറി ജോണിഞാറക്കല്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Wednesday 15 May 2019 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW