Wednesday, June 19, 2019 Last Updated 5 Min 42 Sec ago English Edition
Todays E paper
Ads by Google
Wednesday 15 May 2019 01.29 AM

ദേശീയപാത: കുടിയൊഴിപ്പിക്കുന്നവരുടെ ആശങ്ക ഒഴിയുന്നില്ല

വരാപ്പുഴ: ദേശീയപാത വികസനം സംബന്ധിച്ച പ്രശ്‌നത്തില്‍ കേന്ദ്രവും സംസ്‌ഥാന സര്‍ക്കാരും സ്വീകരിക്കുന്ന നിലപാടുകള്‍ കുടിയൊഴിപ്പിക്കപ്പെടുന്നവരെ ആശങ്കയിലാഴ്‌ത്തുന്നു. ജനസാന്ദ്രതയുള്ള പ്രദേശത്തുകൂടി 30 മീറ്റര്‍ വീതിയില്‍ റോഡ്‌ നിര്‍മിക്കാനായിരുന്നു സര്‍വകക്ഷി തീരുമാനം. പാത പിന്നിട്‌ ബി.ഒ.ടി ആക്കിയതോടെ തീരുമാനം അട്ടിമറിക്കപ്പെട്ടു. നേരത്തെ ഏറ്റെടുത്ത 30 മീറ്റര്‍ കൂടാതെ ഇരുഭാഗത്തുനിന്നും ഏഴര മീറ്റര്‍ സ്‌ഥലമെടുപ്പ്‌ നടത്താനുള്ള തീരുമാനമുണ്ടായി. എന്നാല്‍ പിന്നീട്‌ ഇതിലും അപാകതകളുണ്ടായി.
നിലവിലുള്ള അലൈന്‍മെന്റില്‍ നിന്നും വ്യത്യസ്‌തമായി പലയിടത്തും പാതയില്‍ വളവ്‌ വരുത്തിയത്‌ ഒരിക്കല്‍ കുടിയൊഴിപ്പിക്കപ്പെട്ടവരെ കുടുതല്‍ ദുരിതത്തിലാക്കുന്ന രീതിയിലേക്ക്‌ മാറി. കുടിയൊഴിപ്പിക്കപ്പെട്ടവരുടെ ആശങ്കകള്‍ അകറ്റാതെയാണ്‌ പലയിടത്തും സ്‌ഥലമെടുപ്പ്‌ ഉദ്യോഗസ്‌ഥര്‍ റോഡിന്റെ അതിര്‍ത്തിക്കുറ്റികള്‍ സ്‌ഥാപിച്ചത്‌. ജില്ലയില്‍ മൂത്തകുന്നം മുതല്‍ ഇടപ്പള്ളി വരെയുള്ള 24 കിലോമീറ്ററില്‍ മുന്നു ജംഗ്‌ഷനുകളുടെ വികസനത്തിന്റെ പേരില്‍ കൂടുതല്‍ സ്‌ഥലങ്ങള്‍ ഏറ്റെടുക്കുന്നത്‌ 45 മീറ്റര്‍ സ്‌ഥലമെറ്റേടുക്കലിന്റെ ലംഘനമായി. ജംഗ്‌ഷനുകള്‍ കേന്ദ്രീകരിച്ച്‌ കൂടുതല്‍ സ്‌ഥലമേറ്റെടുക്കുന്നത്‌ വ്യാപാരികളെ പ്രതികൂലമായി ബാധിച്ചു. അവരുടെ നഷ്‌ടപരിഹാരകാര്യത്തിലും വ്യക്‌തതയില്ല.

Ads by Google
Advertisement
Wednesday 15 May 2019 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW