Tuesday, June 18, 2019 Last Updated 18 Min 30 Sec ago English Edition
Todays E paper
Ads by Google
Wednesday 15 May 2019 01.29 AM

ദേശീയപാതയിലെ മണ്ണുകൊണ്ട്‌ കൂനമ്മാവില്‍ വെള്ളക്കെട്ട്‌ ഒഴിവാക്കണം

വരാപ്പുഴ: ദേശീയപാതയില്‍ ഷാപ്പുപടിയില്‍ റോഡ്‌ വികസനത്തിന്റെ ഭാഗമായി നീക്കം ചെയ്യുന്ന മണ്ണ്‌ ദേശീയപാത വികസനത്തിനായി ഏറ്റെടുത്തിരിക്കുന്ന കൂനമ്മാവ്‌ ചിത്തിര കവലക്ക്‌ സമീപമുള്ള വെള്ളക്കെട്ട്‌ ഒഴിവാക്കാനായി ഉപയോഗിക്കണമെന്ന്‌ ആവശ്യം ഉയര്‍ന്നു.
ഇപ്പോള്‍ അലക്ഷ്യമായി വരാപ്പുഴയില്‍ തന്നെ പലഭാഗങ്ങളിലും ഇട്ടിരിക്കുകയാണ്‌. കൂനമ്മാവ്‌ ഭാഗത്ത്‌ മണ്ണ്‌ നിക്ഷേപിച്ചാല്‍ ഏറെ പ്രയോജനപ്പെടും.
ഇവിടെ സ്‌കൂളിന്‌ സമീപം വെള്ളക്കെട്ട്‌ വിദ്യാര്‍ഥികള്‍ക്ക്‌ ഏറെ ബുദ്ധിമുട്ട്‌ സൃഷ്‌ടിക്കുന്നു. അതിനാല്‍ വരാപ്പുഴയില്‍ നിന്നും നീക്കം ചെയ്യുന്ന മണ്ണ്‌ കൂനമ്മാവില്‍ ദേശീയപാത വികസനത്തിന്‌ ഏറ്റെടുത്ത സ്‌ഥലത്ത്‌ നിക്ഷേപിക്കണമെന്ന ആവശ്യം ശക്‌തമായി.

Ads by Google
Advertisement
Wednesday 15 May 2019 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW