Thursday, June 20, 2019 Last Updated 5 Min 26 Sec ago English Edition
Todays E paper
Ads by Google
Wednesday 15 May 2019 01.29 AM

മലിനജലമൊഴുകുന്ന കാനയിലെ കിണറിലെ ജലം പകര്‍ച്ചവ്യാധിക്ക്‌ സാധ്യത

വരാപ്പുഴ: മാര്‍ക്കറ്റില്‍ മാലിന്യം കുമിഞ്ഞുകൂടി മലിനജലം ഒഴുകുന്ന കാനയില്‍ സ്‌ഥാപിച്ച കുഴല്‍കിണര്‍ പൊതുജനാരോഗ്യത്തിന്‌ ഭീഷണിയാകുന്നു. മലിനജലവും മാലിന്യവും ഇവിടെ കെട്ടിക്കിടക്കുകയാണ്‌. വരാപ്പുഴ ടൗണിലെ നിരവധി കടകളില്‍ കയറി ആരോഗ്യവകുപ്പ്‌ പരിശോധന നടത്തി ഹോട്ടലുകള്‍ അടപ്പിച്ചിരുന്നു.
എന്നാല്‍ ഈ ഭാഗത്തേക്ക്‌ ആരോഗ്യവകുപ്പ്‌ അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ല. നിരവധി വ്യാപാര സ്‌ഥാപനങ്ങളുടെ കുഴല്‍കിണറുകള്‍ മാലിന്യത്തിന്‌ സമീപമുണ്ട്‌. ആരോഗ്യവകുപ്പ്‌ അധികൃതരുടെ മൂക്കിന്‌ താഴെ നടക്കുന്ന സംഭവങ്ങള്‍ അധികൃതര്‍ കാണുന്നില്ലെന്ന്‌ നാട്ടുകാര്‍ പരാതിപ്പെട്ടു.

Ads by Google
Advertisement
Wednesday 15 May 2019 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW