Wednesday, June 19, 2019 Last Updated 7 Min 23 Sec ago English Edition
Todays E paper
Ads by Google
Wednesday 15 May 2019 01.29 AM

സ്‌കാനറുമായി ബന്ധപ്പെട്ട്‌ തൊഴിലാളികളുടെ ആശങ്ക പരിഹരിക്കണമെന്ന്‌

കൊച്ചി: വല്ലാര്‍പാടത്ത്‌ ഡി.പി. വേള്‍ഡ്‌ കോമ്പൗണ്ടില്‍ ചരക്കു നീക്കത്തിലെ കസ്‌റ്റംസ്‌ പരിശോധന കാര്യക്ഷമമാക്കുന്നതിന്‌ സ്‌ഥാപിച്ചിരിക്കുന്ന സ്‌കാനറുമായി ബന്ധപ്പെട്ട്‌ തൊഴിലാളികളുടെ ആശങ്ക പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കൊച്ചി കസ്‌റ്റംസ്‌ കമ്മീഷണര്‍ക്ക്‌ ട്രേഡ്‌ യൂണിയന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വിനര്‍ ചാള്‍സ്‌ ജോര്‍ജ്‌ കത്തയച്ചു. പ്രവര്‍ത്തനം ആരംഭിച്ചിട്ട്‌ ആറുമാസം പിന്നിട്ടിരിക്കുന്ന സ്‌കാനറിലൂടെ കടന്നുപോകുന്ന തൊഴിലാളികള്‍ക്ക്‌ ഒട്ടനവധി ആരോഗ്യ പ്രശ്‌നങ്ങളുണ്ടായതായി റിപ്പോര്‍ട്ടുചെയ്യപ്പെട്ടിട്ടുണ്ട്‌.
ഇതുമായി ബന്ധപ്പെട്ട്‌ പരാതികള്‍ നല്‍കിയിട്ടും യാതൊരുവിധ പരിഹാരവും ഇനിയുമുണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കണമെന്നും അവരുടെ ആശങ്ക പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു വെള്ളിയാഴ്‌ച മുതല്‍ രാവിലെ മുതല്‍ സ്‌കാനര്‍ ബഹിഷ്‌ക്കരിക്കുവാന്‍ യൂണിയനുകള്‍ തീരുമാനിച്ചതായും കത്തില്‍ പറയുന്നു. ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും ചര്‍ച്ച വിളിച്ചുചേര്‍ത്ത്‌ പരിഹാരമുണ്ടാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

Ads by Google
Advertisement
Wednesday 15 May 2019 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW