Thursday, June 20, 2019 Last Updated 43 Min 46 Sec ago English Edition
Todays E paper
Ads by Google
Wednesday 15 May 2019 01.29 AM

ആയുര്‍വേദ ആശുപത്രിയിലെ ബയോഗ്യാസ്‌ പ്ലാന്റ്‌: ദുര്‍ഗന്ധം വിട്ടൊഴിയുന്നില്ല

മട്ടാഞ്ചേരി: കൊച്ചി നഗരസഭ നടത്തുന്ന ഫോര്‍ട്ടുകൊച്ചി ആയുര്‍വേദ ആശുപത്രിയിലെ ബയോഗ്യാസ്‌ പ്ലാന്റിലെ ദുര്‍ഗന്ധം വീണ്ടും അസഹ്യമായതോടെ നാട്ടുകാരും ,ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരും പ്രതിഷേധവുമായി രംഗത്തെത്തി. വര്‍ഷങ്ങളായി പ്ലാന്റിന്റെ ടാങ്കിലേക്ക്‌ തള്ളുന്ന കഷായ ചണ്ടി അടക്കമുള്ള ആശുപത്രി മാലിന്യങ്ങള്‍ നിറഞ്ഞ്‌ ചീഞ്ഞതോടെയാണ്‌ ദുര്‍ഗന്ധം രൂക്ഷമായത്‌.ആശുപത്രി നവീകരണത്തിന്റെ ഭാഗമായി പ്ലാന്റിലെ മാലിന്യം നീക്കം ചെയ്യുവാനായി ടാങ്ക്‌ പൊളിച്ചതാണ്‌ പ്രശ്‌നമായത്‌. രൂക്ഷഗന്ധം വമിച്ചതോടെ ആശുപത്രിയിലെ കിടപ്പു രോഗികള്‍ ഡിസ്‌ചാര്‍ജ്‌ വാങ്ങി പോയി . തുടര്‍ന്ന്‌ മേയര്‍ മാലിന്യം നീക്കം ചെയ്യാന്‍ മൂന്നു ലക്ഷം രുപ അനുവദിക്കുകയും ചെയ്‌തു. എന്നാല്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ മാലിന്യമാണ്‌ ടാങ്കില്‍ ഉണ്ടായിരുന്നത്‌. പകല്‍ സമയത്തെ ദുര്‍ഗന്ധം കണക്കിലെടുത്ത്‌ രാത്രികാലങ്ങളിലാണ്‌ മാലിന്യം നീക്കം ചെയ്‌തിരുന്നത്‌.88 ലോഡ്‌ മാലിന്യം നീക്കം ചെയ്‌തതോടെ അനുവദിച്ച തുക കടന്നതോടെ കരാറുകാരന്‍ പണി നിറുത്തി.വീണ്ടും ദുര്‍ഗന്ധം ഉടലെടുത്തതോടെയാണ്‌ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയത്‌.സംഭവമറിഞ്ഞ്‌ മേയര്‍ സൗമിനി ജെയിന്‍ സ്‌ഥലത്തെത്തി.സ്‌റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍മാരായ പി.എം.ഹാരിസ്‌ ,പ്രതിഭാ അന്‍സാരി ,കൗണ്‍സിലര്‍മാരായ ബെനഡിക്‌ട് ഫെര്‍ണാണ്ടസ്‌ ,ഷീബലാല്‍ എന്നിവരും മേയര്‍ക്കൊപ്പം എത്തി.നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്‌ഥരെയും, കരാറുകാരനെയും മേയര്‍ വിളിച്ചു വരുത്തി.തുടര്‍ന്ന്‌ ഇവരുമായി ചര്‍ച്ച നടത്തിയ ശേഷം അഞ്ചു ദിവസത്തിനകം പ്ലാന്റിലെ മാലിന്യം പൂര്‍ണ്ണമായും നീക്കം ചെയ്യുമെന്ന്‌ മേയര്‍ പറഞ്ഞു.
മാലിന്യം നീക്കം ചെയ്‌ത ശേഷം പ്ലാന്റ്‌ മൂടാനും ധാരണയായി. ഇനിയും 70 ലോഡ്‌ മാലിന്യം ടാങ്കില്‍ ഉള്ളതായാണ്‌ കണക്കാക്കുന്നത്‌.

Ads by Google
Advertisement
Wednesday 15 May 2019 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW