Tuesday, June 18, 2019 Last Updated 21 Min 9 Sec ago English Edition
Todays E paper
Ads by Google
Tuesday 14 May 2019 12.44 AM

പൊക്കാളി പാടത്തെ വെള്ളം വറ്റിച്ച്‌ കൃഷിയിറക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടി

വരാപ്പുഴ: ഗ്രാമപഞ്ചായത്തിലെ പൊക്കാളി പാടങ്ങളില്‍ ഇക്കുറി കൃഷിക്ക്‌ അനുയോജ്യമായ വിധത്തില്‍ വെള്ളം വറ്റിച്ച്‌ കൃഷിയിറക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന്‌ പഞ്ചായത്ത്‌ കമ്മിറ്റി അറിയിച്ചു.
ഈ ആഴ്‌ചതന്നെ പൊക്കാളി കൃഷി മുന്നൊരുക്കം ആംഭിക്കണം. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ നേരിടുന്ന കര്‍ഷകര്‍ക്ക്‌ പഞ്ചായത്ത്‌ തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തി പാടങ്ങള്‍ കിളച്ച്‌ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്‌.
12 നകം പൊക്കാളി പാടങ്ങളില്‍ വെള്ളം വറ്റിക്കാത്തവര്‍ക്കെതിരേ കലക്‌ടറുടെ നിര്‍ദേശപ്രകാരം ക്രിമിനല്‍ നടപടികള്‍ ഉള്‍പ്പടെയുള്ള നിയമനടപടി സ്വീകരിക്കുമെന്ന്‌ പഞ്ചായത്ത്‌ അറിയിച്ചു.
കഴിഞ്ഞവര്‍ഷം നിരവധി പൊക്കാളി പാടങ്ങളില്‍ കൃഷിയിറക്കാതെ ചെമ്മീന്‍ കൃഷി നടത്തിയിരുന്നു. ചില പൊക്കാളി പാടങ്ങള്‍ വര്‍ഷക്കെട്ടായി മാറി മീന്‍ വളര്‍ത്തി വന്‍ ലാഭം കൊയ്‌തിരുന്നു. ഇവര്‍ കൃഷിയിറക്കാതെ കൃഷിഭവനില്‍ നിന്നും ആനുകൂല്യങ്ങളും കൈപ്പറ്റിയിരുന്നു.
കൃഷി നഷ്‌ടമെന്ന പേരില്‍ പിന്നീട്‌ നഷ്‌ടപരിഹാരത്തുകവരെ കൈപ്പറ്റിയവര്‍ ഇന്ന്‌ പഞ്ചായത്തിലുണ്ട്‌.
എല്ലാവര്‍ഷവും പൊക്കാളി വിത്തുകള്‍ വാങ്ങുന്നവര്‍ ചിലര്‍ കൃഷിയിറക്കാതെ വിത്തുകള്‍ മറിച്ചുവില്‍പ്പന നടത്തിവരുന്നു.

Ads by Google
Advertisement
Tuesday 14 May 2019 12.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW