Wednesday, June 19, 2019 Last Updated 19 Min 8 Sec ago English Edition
Todays E paper
Ads by Google
Tuesday 14 May 2019 12.44 AM

കൂനമ്മാവ്‌ അടിക്കുളം മാലിന്യങ്ങള്‍ നിറയുന്നു; കൈയേറ്റം വ്യാപകം

വരാപ്പുഴ: ജില്ലാ കലക്‌ടറുടെ നൂറുകുളം നവീകരണ പദ്ധതിയില്‍ വരുന്ന കൂനമ്മാവ്‌ അടിക്കുളം മാലിന്യങ്ങള്‍കൊണ്ടു നിറഞ്ഞു. കൈയേറ്റം വ്യാപകമായി. കുളത്തിന്റെ പലഭാഗവും നികത്തി ചില സ്വകാര്യ വ്യക്‌തികള്‍ കൈക്കലാക്കിയിരിക്കുന്നു. പഴയകാലങ്ങളില്‍ കൂനമ്മാവ്‌ ചെമ്മായം പുഴവഴി നിരവധി ചരക്ക്‌ വള്ളങ്ങള്‍ അടിക്കുളത്തില്‍ എത്തിയാണ്‌ കൂനമ്മാവ്‌ മാര്‍ക്കറ്റിലേക്കു സാധനങ്ങളെത്തിച്ചിരുന്നത്‌. ഇന്ന്‌ ചരക്കുവള്ളം വന്നിരുന്ന തോടും വള്ളങ്ങള്‍ വിശ്രമിച്ചിരുന്ന അടിക്കുളം വിസ്‌മൃതിയിലാണ്‌.
തോടും കുളവും ചില വ്യക്‌തികള്‍ നികത്തിയിരിക്കുന്നു. ഇതുസംബന്ധിച്ച്‌ ഒരു അന്വേഷണം റവന്യൂ ഉദ്യോഗസ്‌ഥര്‍ നടത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്‌. മഴക്കാലംവരുമ്പോള്‍ തോട്‌ മൂടിയ ഭാഗത്തെ വഴിയില്‍ മുട്ടോളം വെള്ളം ഉയര്‍ന്ന്‌ റോഡ്‌ വര്‍ഷംതോറും തകരുകയാണ്‌.
അടിക്കുളം കൈയേറിയതും മാലിന്യങ്ങള്‍ നിക്ഷേപിച്ചു നികത്തിയതും പൂര്‍വ സ്‌ഥിതിയിലാക്കണമെന്ന ആവശ്യം ശക്‌തമായിട്ടുണ്ട്‌.
തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തി കുളം ശുചീകരിക്കാന്‍ ചിലര്‍ രംഗത്തുവന്നുവെങ്കിലും കുളത്തില്‍ ചില്ലുകളും മാലിന്യങ്ങളും ഏറെയുള്ളതിനാല്‍ അവര്‍ പിന്മാറിയിരുന്നു.
കുളത്തിന്റെ കുറച്ചുഭാഗം ദേശീയപാത വികസനത്തിനായി നഷ്‌ടപ്പെടുന്നു. ശേഷിക്കുന്ന ഭാഗമാണ്‌ ഇപ്പോള്‍ കൈയേറി നികത്തിയിരിക്കുന്നത്‌. ഈ ഭാഗത്തെ മണ്ണു നീക്കം ചെയ്‌തു കുളത്തിന്റെ തനിമ നിലനിര്‍ത്തണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Tuesday 14 May 2019 12.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW