Saturday, July 20, 2019 Last Updated 0 Min 18 Sec ago English Edition
Todays E paper
Ads by Google
Monday 13 May 2019 12.17 AM

ക്രൈം ബ്രാഞ്ച്‌ അന്വേഷിക്കും യു.ഡി.എഫ്‌. അനുകൂല പോലീസുകാര്‍ക്ക്‌ ബാലറ്റ്‌ കിട്ടിയില്ലെന്ന്‌ പരാതി

uploads/news/2019/05/307685/1.jpg

കണ്ണൂര്‍: കാസര്‍ഗോഡ്‌ തിരഞ്ഞെടുപ്പ്‌ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ക്ക്‌ പോസ്‌റ്റല്‍ ബാലറ്റ്‌ അനുവദിച്ചില്ലെന്ന്‌ പരാതി. ബേക്കല്‍ സേ്‌റ്റഷനിലെ പോലീസുകാരനാണ്‌ പരാതി നല്‍കിയത്‌. . ബേക്കലില്‍ 33 പോലീസുകാര്‍ക്ക്‌ വോട്ട്‌ ചെയ്ായന്‍ അവസരം ലഭിച്ചില്ലെന്നാണ്‌ പരാതിയുള്ളത്‌.
ബേക്കല്‍ പോലീസ്‌ സറ്റേഷനിലെ 44 പേര്‍ക്കാണ്‌് തിരഞ്ഞെടുപ്പ്‌ ഡ്യൂട്ടി ഉണ്ടായിരുന്നത്‌. ഏപ്രില്‍ 12 നുള്ളില്‍ തന്നെ ഇവര്‍ പോസ്‌റ്റല്‍ വോട്ടിനായി അപേക്ഷ നല്‍കിയിരന്നു. എന്നാല്‍ സി.ഐ അടക്കം 11 പേര്‍ക്ക്‌ മാത്രമാണ്‌ ബാലറ്റ്‌ അനുവദിച്ചത്‌. മറ്റുള്ളവര്‍ക്ക്‌ ലഭിച്ചില്ല. നാല്‌ ദിവസം മുമ്പ്‌ ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ കളക്‌ടര്‍ക്ക്‌ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ്‌ ആക്ഷേപം.അപേക്ഷിച്ച എല്ലാവര്‍ക്കും പോസ്‌റ്റല്‍ ബാലറ്റ്‌ അനുവദിച്ചിട്ടുണ്ടെന്നാണ്‌ കളക്‌ര്‍ നല്‍കുന്ന വിശദീകരണം.
ബേഡകം, മഞ്ചേശ്വരം സേ്‌റ്റഷനുകളിലെ 2 എഎസ്‌ഐമാര്‍ക്കും തപാല്‍ ബാലറ്റ്‌ കിട്ടിയിട്ടില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്‌.
കാസര്‍കോട്‌, ഉദുമ, കാഞ്ഞങ്ങാട്‌, തൃക്കരിപ്പൂര്‍ നിയമസഭ മണ്ഡലങ്ങളിലെ വോട്ടര്‍മാരായ ബേക്കല്‍ സ്‌റ്റേഷനിലെ പൊലീസുകാര്‍ക്കാണ്‌ പോസ്‌റ്റല്‍ ബാലറ്റ്‌ ലഭിക്കാതിരുന്നത്‌. അതേസമയം ഇതേ സേ്‌റ്റഷനിലെ സിഐ ഉള്‍പ്പെടെ കൂത്തുപറമ്പ്‌, പയ്യന്നൂര്‍, കല്യാശേരി, ആലപ്പുഴ, തിരുവനന്തപുരം മണ്ഡലങ്ങളിലെ 11 ഉദ്യോഗസ്‌ഥര്‍ക്കാണ്‌് ബാലറ്റ്‌ ലഭിച്ചത്‌. ബാലറ്റ്‌ ലഭിക്കാത്ത 33 അപേക്ഷകരില്‍ 25 എണ്ണം യു.ഡി.എഫ്‌ അനുഭാവികളുടേതും 8 എണ്ണം ഇടതുപക്ഷ അനുഭാവികളുടേതുമാണെന്നാണ്‌ പൊലീസുകാര്‍ പറയുന്നത്‌. സംഭവം വിവാദമായതിനെ തുടര്‍ന്ന്‌ പരാതി ക്രൈംബ്രാഞ്ച്‌ അന്വേഷിക്കും. ക്രൈംബ്രാഞ്ച്‌ പ്രത്യേക സംഘത്തെ ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റയാണ്‌ അന്വേഷണത്തിന്‌ ചുമതലപ്പെടുത്തിയത്‌. പോലീസുകാരുടെ പോസ്‌റ്റല്‍ ബാലറ്റ്‌ തിരിമറി അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്‌ സംഘം തന്നെയാണ്‌ ഈ കേസും അന്വേഷിക്കുക.

Ads by Google
Advertisement
Monday 13 May 2019 12.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW