Monday, June 17, 2019 Last Updated 49 Min 56 Sec ago English Edition
Todays E paper
Ads by Google
Sunday 12 May 2019 02.18 AM

പറവൂരില്‍ കൗതുകമായി ഹനുമാന്‍ കുരങ്ങ്‌

uploads/news/2019/05/307571/e3.jpg

പറവൂര്‍: പറവൂര്‍ പട്ടണത്തില്‍ പ്രത്യക്ഷപ്പെട്ട ഹനുമാന്‍ കുരങ്ങ്‌ കൗതുകമായി. ഇന്നലെ ഉച്ചയോടെ നമ്പൂരിയച്ചന്‍ ആല്‍മരത്തിനു സ മിപമാണ്‌ ആദ്യം കുരങ്ങിനെ കണ്ടത്‌.
വിവരമറിഞ്ഞ്‌ആളുകള്‍ കൂടിയപ്പോള്‍ കെ.ആര്‍.വിജയന്‍ സ്‌മാരക ഷോപ്പിംഗ്‌ കോംപ്ലക്‌സിന്റെ മുകള്‍നിലയിലേക്ക്‌ മാറുകയായിരുന്നു.വിവരമറിഞ്ഞ്‌ പിന്നെയും നിരവധി ആളുകള്‍ കുരങ്ങിന്റെ കാണുവാനായി എത്തി.
കുരങ്ങ്‌ എങ്ങിനെയാണ്‌ ഇവിടെയെത്തിയതെന്ന്‌ വ്യക്‌തമല്ല. വനാതിര്‍ത്തിയില്‍ നിന്ന്‌ ഇതുവഴി കടന്നു പോയ ഏതെങ്കിലും വാഹനത്തില്‍ കയറിപ്പറ്റി ഇവിടെയെത്തിപ്പെട്ടതാകാമെന്നാണ്‌ നിഗമനം. വനം വകുപ്പ്‌ ഉദ്യോഗസ്‌ഥരെ വിവരം അറിയിച്ചിട്ടുണ്ട്‌.
ഹനുമാന്‍ കുരങ്ങ്‌ എന്നറിയപ്പെടുന്ന ഇനത്തില്‍പ്പെട്ട കുരങ്ങാണ്‌ ഇതെന്ന്‌ പറയുന്നു. ഉച്ചയോടെ നമ്പൂരിയച്‌ഛന്‍ ആലിനു സമീപമാണ്‌ കുരങ്ങ്‌ ആദ്യം പ്രത്യക്ഷപ്പെട്ടത്‌.
മാറി വൈകിട്ടോടെ ഉള്‍പ്രദേശങ്ങലേക്ക്‌ കുരങ്ങ്‌ ഓടി മറയുകയായിരുന്നു. രണ്ടു ദിവസം മുമ്പ്‌ കരുമാല്ലൂര്‍ മേഖലയിലും സമാന രീതിയിലുള്ള കുരങ്ങിനെ കണ്ടിരുന്നു.

Ads by Google
Advertisement
Sunday 12 May 2019 02.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW