Thursday, June 27, 2019 Last Updated 2 Min 44 Sec ago English Edition
Todays E paper
Ads by Google
Sunday 12 May 2019 02.18 AM

കുടിവെള്ളം പാഴാകുന്നത്‌ കണ്ടെത്തി അറ്റുകുറ്റപ്പണികള്‍ നടത്താന്‍ നടപടി

uploads/news/2019/05/307569/e1.jpg

വൈപ്പിന്‍: വൈപ്പിന്‍-പള്ളിപ്പുറം സംസ്‌ഥാനപാതയോരത്ത്‌ ചെറായി ദേവസ്വംനടക്ക്‌ തെക്ക്‌ ഭാഗത്ത്‌ വിതരണ ലൈനില്‍ ഉണ്ടായ ചോര്‍ച്ചയെ തുടര്‍ന്ന്‌ കുടിവെള്ളം പാഴാകുന്നത്‌ കണ്ടെത്തി അറ്റുകുറ്റപ്പണികള്‍ നടത്താന്‍ വാട്ടര്‍ അഥോറിട്ടി നടപടികള്‍ ആരംഭിച്ചു.
റോഡിനു കിഴക്ക്‌ വശത്തുള്ള ഫീഡറില്‍ നിന്നും പടിഞ്ഞാറു ഭാഗത്തെ വിതരണ ലൈനുമായി ബന്ധിക്കുന്ന ഒരു പഴയ എസി പൈപ്പ്‌ ലൈനിലാണ്‌ ചോര്‍ച്ചയെന്ന്‌ കരുതുന്നത്‌.
എന്നാല്‍ കരാറുകാരനും പണിക്കാരും വാട്ടര്‍ അഥോറിട്ടി അധികൃതരും ശനിയാഴ്‌ച രാവിലെ മുതല്‍ വൈകീട്ട്‌ ഏറെ വൈകും വരെ റോഡിന്റെ ഒരു ഭാഗം കുഴിച്ച്‌ പരിശോധിച്ചെങ്കിലും പൈപ്പിന്റെ ഏതു ഭാഗത്താണ്‌ ചോര്‍ച്ചയെന്ന്‌ ഇതുവരെ കണ്ടെത്താനായില്ല.
ഇന്നും പരിശോധന തുടരും. റോഡിനു നടുവിലാണ്‌ പൈപ്പ്‌ ലൈനിനു ലീക്ക്‌ എങ്കില്‍ ഗതാഗതം തടഞ്ഞ്‌ റോഡ്‌ വെട്ടിപ്പൊളിച്ച്‌ അറ്റകുറ്റപ്പണികള്‍ നടത്തേണ്ടി വരുമെന്നാണ്‌ തൊഴിലാളികള്‍ നല്‍കുന്ന സൂചന. ഇതിന്റെ പേരില്‍ കുടിവെള്ളം മുടങ്ങില്ലെന്നും ഇവര്‍ പറയുന്നു.

Ads by Google
Advertisement
Sunday 12 May 2019 02.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW