Tuesday, June 18, 2019 Last Updated 19 Min 14 Sec ago English Edition
Todays E paper
Ads by Google
Sunday 12 May 2019 02.18 AM

ഹോളോ ബ്രിക്‌സ് സ്‌ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

വരാപ്പുഴ: സിമന്റും മറ്റു അസംസ്‌കൃത വസ്‌തുക്കളുടെയും വിലവര്‍ധനമൂലം ഹോളോ ബ്രിക്‌സ് സ്‌ഥാപനങ്ങള്‍ പ്രതിസന്ധിയില്‍ കഴിയുമ്പോള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ ഉദ്യോഗസ്‌ഥരുടെ ഷോക്ക്‌ ട്രീറ്റ്‌മെന്റ്‌ സ്‌ഥാപനങ്ങളെ പൂട്ടല്‍ ഭീഷണിയിലാഴ്‌ത്തി.
ആലങ്ങാട്‌ പഞ്ചായത്തിലെ ഒളനാട്ടില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഡസ്‌ട്രീസ്‌ അടച്ചുപൂട്ടാന്‍ പഞ്ചായത്ത്‌ നോട്ടീസ്‌ നല്‍കിയിരുന്നു.
ഇതേ തുടര്‍ന്ന്‌ ഉടമ നല്‍കിയ മറുപടിയില്‍ സ്‌ഥാപനം മലിനീകരണം നടത്തുന്നില്ലെന്ന ഉറപ്പ്‌ നല്‍കിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ഉദ്യോഗസ്‌ഥരെത്തി മോണിറ്ററിങ്‌ നടത്തിയിരുന്നു.
ഇതേ തുടര്‍ന്ന്‌ സുഹറ ഇന്‍ഡസ്‌ട്രീസ്‌ ഉടമ എലൂരിലെ എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറെ സമീപിച്ചപ്പോള്‍ ചില നിര്‍ദേശങ്ങള്‍കൂടി നടപ്പാക്കിയാല്‍ മാത്രമേ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ലൈസന്‍സ്‌ നല്‍കൂവെന്ന്‌ പറഞ്ഞു.
പാലിക്കേണ്ട നിബന്ധനകള്‍ സംബന്ധിച്ച്‌ നോട്ടീസ്‌ നല്‍കി. നോട്ടീസില്‍ പറഞ്ഞതില്‍ ഒരു നിബന്ധനയൊഴികെ എല്ലാം സുഹറ ഇന്‍ഡസ്‌ട്രീസ്‌ പാലിച്ചിട്ടുണ്ട്‌. മിക്‌സര്‍ മിഷ്യനിരിക്കുന്ന ഭാഗം ചുറ്റുംകെട്ടി ശബ്‌ദവുംപൊടിയും പുറത്തുവരുന്നത്‌ ഒഴിവാക്കണമെന്നാണ്‌ മറ്റൊരു നിര്‍ദേശം.
ഇതുപാലിക്കാന്‍ തയാറാണെന്ന്‌ ഉടമ പറഞ്ഞു. നിരവധി സ്‌ഥലങ്ങളില്‍ ഹോളോ ബ്രിക്‌സ് സ്‌ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇങ്ങനെയൊരു നിര്‍ദേശം ഒരിടത്തുമില്ല. മലിനീകരണ ബോര്‍ഡ്‌ നിര്‍ദേശപ്രകാരം ഉല്‍പാദനം കുറച്ചത്‌ തൊഴില്‍ നഷ്‌ടമുണ്ടാക്കിയിരിക്കുന്നു.
സ്‌ഥാപനത്തിലേക്ക്‌ അസംസ്‌കൃത വസ്‌തുക്കള്‍ കൊണ്ടുവരുന്നതിന്‌ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ സ്‌ഥാപനം പൂട്ടല്‍ ഭീഷണിയിലാണ്‌. ഇതില്‍ പ്രതിഷേധം ശക്‌തമാണ്‌.

Ads by Google
Advertisement
Sunday 12 May 2019 02.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW