Thursday, June 13, 2019 Last Updated 29 Min 49 Sec ago English Edition
Todays E paper
Ads by Google
Saturday 11 May 2019 01.21 AM

പരിസ്‌ഥിതിയുടെ പേരില്‍ നടക്കുന്ന ഗൂഢാലോചന വൈപ്പിന്‍ ജനത ഒറ്റക്കെട്ടായി നേരിടുമെന്ന്‌

uploads/news/2019/05/307321/e1.jpg

വൈപ്പിന്‍: കെ.എസ്‌.ഇ.ബിയുടെ ചെറായി 110 കെവി സബ്‌സ്റ്റേഷനെതിരേ പരിസ്‌ഥിതിയുടെ പേരില്‍ നടക്കുന്ന ഗൂഢാലോചന വൈപ്പിന്‍ ജനത ഒറ്റക്കെട്ടായി നേരിടുമെന്ന്‌ സര്‍വകക്ഷി സായാഹ്നം പ്രഖ്യാപിച്ചു. പരിസ്‌ഥിതിക്ക്‌ ഒരു കോട്ടവുമില്ലാതെ ഒരു വികസന പ്രവര്‍ത്തനവും നടക്കില്ല. ശാന്തി വനത്തില്‍ ഒരു ടവര്‍ സ്‌ഥാപിക്കാന്‍ ആകെ ഉപയോഗിക്കുന്നത്‌ അര സെന്റ്‌ ഭൂമിയാണ്‌. ഒരു പൈന്‍ മരവും രണ്ടു കവുങ്ങും മാത്രമാണ്‌ മുറിച്ചിട്ടുള്ളത്‌.
ശാന്തിവനം മുഴുവന്‍ നശിപ്പിക്കുന്നുവെന്ന പ്രചാരണം തള്ളിക്കളയണമെന്ന്‌ ചെറായി ഗൗരീശ്വരത്തു നടന്ന സര്‍വകക്ഷി സായാഹ്നം ആഹ്വാനം ചെയ്‌തു. ഇപ്പോള്‍ ശാന്തിവനമായി അറിയപ്പെടുന്ന ഭൂമി പദ്ധതിക്കായി നോട്ടിഫൈ ചെയ്യുമ്പോള്‍ ആറ്‌ ഏക്കറാണ്‌ ഉണ്ടണ്ടായിരുന്നത്‌. അതില്‍നിന്നു ഭാഗിച്ചുകിട്ടിയ ഒരു ഏക്കറും 98 സെന്റ്‌ ഭൂമിയാണ്‌ ശാന്തിവനമായി മീന മേനോന്‍ പരിപാലിക്കുന്നത്‌.
ബാക്കി ഭൂമി മുഴുവന്‍ ഉടമകള്‍ വെട്ടിത്തെളിച്ചു. ശാന്തിവനത്തിലെ 18 ചതുരശ്ര അടി ഭൂമി മാത്രമാണ്‌ ടവര്‍ സ്‌ഥാപിക്കുന്നതിന്‌ ഉപയോഗിക്കുന്നത്‌. ഇവിടെയുള്ള രണ്ടു കാവുകളും നിലനിര്‍ത്തുന്നതിന്‌ 18 ഡിഗ്രി ചരിച്ചാണ്‌ ലൈന്‍ വലിക്കുന്നത്‌.
വൈപ്പിന്‍ മേഖലയിലെ വോള്‍ട്ടേജ്‌ ക്ഷാമം പരിഹരിക്കുന്നതിന്‌ 20 വര്‍ഷം മുമ്പ്‌ വിഭാവനം ചെയ്‌ത സബ്‌ സ്‌റ്റേഷന്‍ പദ്ധതിക്ക്‌ സര്‍ക്കാര്‍ വകയിരുത്തിയത്‌ ഏഴു കോടി രൂപയായിരുന്നു. ഇന്നിപ്പോള്‍ അത്‌ 30 കോടിയായി ഉയര്‍ന്നു.
മന്നത്തുനിന്ന്‌ എട്ടു കിലോമീറ്റര്‍ പടിഞ്ഞാറുമാറി കുഴുപ്പിള്ളി പഞ്ചായത്തിലെ മനപ്പിള്ളിയിലാണ്‌ സബ്‌ സ്‌റ്റേഷന്‍ സ്‌ഥാപിക്കുന്നത്‌. ഇതിന്റെയെല്ലാം 95 ശതമാനം പ്രവൃത്തികളും പൂര്‍ത്തിയാക്കിയപ്പോഴാണ്‌ പരിസ്‌ഥിതി പ്രശ്‌നവുമായി ഒരു വിഭാഗം വരുന്നത്‌. ഇതുമായി ബന്ധപ്പെട്ട്‌ സ്‌ഥലമുടമ മീന മേനോന്‍ ഹൈക്കോടതിയില്‍ കൊടുത്ത കേസെല്ലാം തള്ളിയിരുന്നു. ഇത്‌ ഉള്‍പ്പെടെ 30 കേസുകളാണ്‌ പദ്ധതിക്കെതിരായി ഉണ്ടണ്ടായിരുന്നത്‌. അതെല്ലാം തരണംചെയ്‌ത് പദ്ധതി പൂര്‍ത്തിയകുമ്പോള്‍ ഉണ്ടണ്ടാക്കുന്ന കോലാഹലങ്ങള്‍ വൈപ്പിന്‍ ജനത തള്ളിക്കളയുകയാണ്‌.
ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങളായ വൈദ്യുതിയും വെള്ളവും മുടക്കാനുള്ള നീക്കത്തെ വൈപ്പിന്‍ ജനത ശക്‌തിയുക്‌തം നേരിടണമെന്ന്‌ പ്രതിഷേധ സായാഹ്നം ആഹ്വാനം ചെയ്‌തു.ജനപ്രതിനിധികള്‍ അടക്കം നിരവധി പേര്‍ പങ്കെടുത്ത സര്‍വകക്ഷി സായാഹ്നം സിപിഎം സംസ്‌ഥാന കമ്മിറ്റിയംഗം സി.എം ദിനേശ്‌മണി ഉദ്‌ഘാടനം ചെയ്‌തു. കോണ്‍ഗ്രസ്‌ (ഐ) ബ്ലോക്ക്‌ പ്രസിഡന്റ്‌ വി.എസ്‌ സോളിരാജ്‌ അധ്യക്ഷതവഹിച്ചു. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ്‌ കെ എം സുധാകരന്‍, വിവിധ കക്ഷി നേതാക്കളായ സി കെ മോഹനന്‍, എം ജെ ടോമി, ടി സി രഞ്‌ജിത്‌, മാത്യുസ്‌ കോലഞ്ചേരി, എന്‍ കെ സച്ചി, കെ കെ വേലധയുധന്‍, കെ കെ ഗോപാലകൃഷ്‌ണന്‍, ഭാസ്‌കരന്‍ മാലിപ്പുറം, ഡോ. കെ കെ ജോഷി എന്നിവര്‍ പ്രസംഗിച്ചു. സിപിഎ മണ്ഡലം സെക്രട്ടറി ഇ സി ശിവദാസ്‌ സ്വാഗതവും പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ രാധാകൃഷ്‌ണന്‍ നന്ദിയും പറഞ്ഞു.

Ads by Google
Advertisement
Saturday 11 May 2019 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW