Saturday, June 15, 2019 Last Updated 1 Min 31 Sec ago English Edition
Todays E paper
Ads by Google
Saturday 11 May 2019 01.21 AM

പ്രളയാനന്തര സഹായം: വടക്കേക്കര വില്ലേജ്‌ ഓഫീസ്‌ മാര്‍ച്ച്‌ നടത്തി

uploads/news/2019/05/307320/e2.jpg

പറവൂര്‍:പ്രളയത്തില്‍ വീടുകള്‍ക്ക്‌ നാശനഷ്‌ടം സംഭവിച്ചവര്‍ക്ക്‌ സര്‍ക്കാര്‍ സഹായം അടിയന്തരമായി വിതരണം ചെയ്യുക, അര്‍ഹരായവര്‍ക്ക്‌ മതിയായ സഹായധനം അനുവദിക്കുക,പഞ്ചായത്ത്‌ നല്‍കിയ ലിസ്‌റ്റില്‍നിന്നും വടക്കേക്കര വില്ലേജ്‌ ഓഫീസര്‍ വെട്ടിമാറ്റിയവരെ പരിഗണിക്കുക,പുതുതായി അപേക്ഷയും അപ്പീലും നല്‍കാന്‍ സമയം അനുവദിക്കുക, ഏറ്റവും കുറഞ്ഞത്‌ 60,000 രൂപ ധനസഹായം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു പ്രളയാനന്തര അവകാശ സംരക്ഷണവേദി വടക്കേക്കര വില്ലേജ്‌ ആഫീസിലേക്ക്‌ മാര്‍ച്ചും ധര്‍ണ്ണയും നട ത്തി.നീണ്ടൂര്‍ ജുമാമസ്‌ജിദിന്‌ സമീപത്തുനിന്നുമാരംഭിച്ച മാര്‍ച്ച്‌ വില്ലേജ്‌ ആഫീസിന്‌ സമീപം പോലീസ്‌ തടഞ്ഞു.
തുടര്‍ന്ന്‌ നടന്ന ധര്‍ണ .രാഷ്‌ട്രീയ നിരീക്ഷകന്‍ എന്‍ എം പിയേഴ്‌സണ്‍ ഉദ്‌ഘാടനം ചെയ്‌തു.പ്രളയനാന്തര ദുരിതാശ്വാസത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ചിലതെല്ലാം ചെയ്‌തിട്ടുണ്ടെങ്കിലും ഇനിയും ഏറെ ചെയ്യാനുണ്ടെന്ന്‌ പിയേഴ്‌സണ്‍ പറഞ്ഞു.
സര്‍ക്കാര്‍ നിശ്‌ചയിച്ച സമയത്തു അപേക്ഷനല്‍കാനായില്ല എന്ന കാരണത്താല്‍ അര്‍ഹതപ്പെട്ട ഒരാള്‍ക്ക്‌ പോലും സഹായധനം നിഷേധിക്കപ്പെടരുത്‌. ഭരണസംവിധാനം ദുരുപയോഗപ്പെടുത്തി അനര്‍ഹരായ പലരും സഹായധനം നേടിയെടുത്തിട്ടുണ്ടെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍ പി.ആര്‍.സൈജന്‍ അധ്യക്ഷത വഹിച്ചു.
സംരക്ഷണവേദി കണ്‍വീനര്‍ കെ.കെ.അബ്‌ദുള്ള, കോണ്‍ഗ്രസ്‌ ചിറ്റാറ്റുകര മണ്ഡലം പ്രസിഡണ്ട്‌ വസന്ത്‌ ശിവാനന്ദന്‍, ബി.ഡി.ജെ.എസ്‌.നിയോജക മണ്ഡലം പ്രസിഡന്റ്‌ എം.പി.ബിനു, സി.എം.ലി ഘോഷ്‌, ലിന്‍സ്‌ ആന്റണി, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ മായാമധു, സി.യു.ചിന്നന്‍, വി.ആര്‍. ജെയിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Saturday 11 May 2019 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW