Wednesday, June 12, 2019 Last Updated 20 Min 37 Sec ago English Edition
Todays E paper
Ads by Google
Saturday 11 May 2019 01.20 AM

പ്രളയം: ഇനിയും സാമ്പത്തിക സഹായം ലഭിച്ചില്ലെന്ന്‌ വ്യാപകമായ പരാതി

പറവൂര്‍: പ്രളയത്തില്‍ നിരവധി നഷ്‌ടങ്ങള്‍ സംഭവിച്ചവര്‍ക്ക്‌ ഇനിയും നഷ്‌ടപരിഹാരമായി സാമ്പത്തിക സഹായം ലഭിച്ചില്ലെന്ന്‌ വ്യാപകമായ പരാതി. പൊതു തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ പലര്‍ക്കും നഷ്‌ടപരിഹാരമായി മുഴുവന്‍ തുകയും നല്‍കിയപ്പോള്‍, തെരഞ്ഞെടുപ്പിനു ശേഷമാകട്ടെ ഗഡുക്കളായാണ്‌ ഈ തുക അക്കൗണ്ടിലെത്തുന്നതത്രെ.
15 മുതല്‍ 29 ശതമാനം വരെ നഷ്‌ടങ്ങള്‍ കണക്കാക്കിയവര്‍ക്ക്‌ അറുപതിനായിരം രൂപ വരെ ഒറ്റ ഗഡുവായി വിതരണം ചെയ്‌തിരുന്നു.എന്നാല്‍ ഇപ്പോള്‍ ഈ തുകയുടെ ആദ്യ ഗഡുവായ 26,000 രൂപയാണ്‌ പലര്‍ക്കും ലഭിച്ചിട്ടുള്ളത്‌.ചിലര്‍ക്ക്‌ രണ്ടു ഗഡുവും കിട്ടിയപ്പോള്‍ മറ്റു ചിലര്‍ക്കാകട്ടെ ഒരു രൂപ പോലും നഷ്‌ടപരിഹാരമായി ലഭിക്കാത്തവരും ഉണ്ട്‌.
ചിറ്റാറ്റുകര പഞ്ചായത്തിലെ പല്ലംതുരുത്ത്‌ പ്രദേശങ്ങങ്ങിലാണ്‌ സാമ്പത്തിക സഹായം വിതരണം ചെയ്യുന്നതില്‍ ഇത്തരത്തിലുള്ള അപാകതകള്‍ ഉണ്ടെന്ന പരാതി ഉയര്‍ന്നിട്ടുള്ളത്‌. അടിയന്തിരമായി പരാതിപരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കവാന്‍ അധികൃതര്‍ തയ്യാറാകണമെന്ന്‌ പൊതു പ്രവര്‍ത്തകനായ കെ.സോമന്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Saturday 11 May 2019 01.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW