Tuesday, June 25, 2019 Last Updated 3 Min 27 Sec ago English Edition
Todays E paper
Ads by Google
Saturday 11 May 2019 01.20 AM

ദേശീയപാത വികസനം: വിവാദ നിര്‍ദേശം റദ്ദാക്കിയെങ്കിലും ആശങ്ക ഒഴിയുന്നില്ല

വരാപ്പുഴ: ദേശീയപാത വികസനത്തില്‍ സ്‌ഥലമെടുപ്പ്‌ ഉള്‍പ്പെടെയുള്ള നടപടികള്‍ നിര്‍ത്തിവയ്‌ക്കാനുള്ള ദേശീയപാത അഥോറിറ്റിയുടെ ഉത്തരവ്‌ റദ്ദാക്കിയതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്‌കരി അറിയിച്ചുവെങ്കിലും കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ ആശങ്ക ഒഴിയുന്നില്ല.
ഭൂമിയേറ്റെടുക്കല്‍ കൂടുതല്‍ വിലനല്‍കണമെന്ന ആവശ്യം ശക്‌തമായതോടെയാണ്‌ കേരളത്തില്‍ ദേശീയപാത വികസനത്തിന്‌ ചെലവു കൂടുതലാണെന്നു പറഞ്ഞുകൊണ്ട്‌ റോഡ്‌ വികസനം പ്രയാസമാണെന്ന്‌ മന്ത്രി പറഞ്ഞത്‌. കാസര്‍ഗോഡ്‌ മുതല്‍ എറണാകുളം വരെയുള്ള ഭാഗത്ത്‌ 80 ശതമാനം സ്‌ഥലമെടുപ്പ്‌ പൂര്‍ത്തിയായി. ഇനി എറണാകുളം ജില്ലയില്‍ മാത്രമാണു നടപടികള്‍ പൂര്‍ത്തിയാക്കാനുള്ളത്‌. ഇവിടെ സ്‌ഥലമെടുപ്പ്‌ സംബന്ധിച്ചും പാക്കേജ്‌ സംബന്ധിച്ചും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്‌.
മറ്റു സംസ്‌ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തില്‍ ജനസാന്ദ്രത ഏറെയുള്ളതിനാല്‍ ന്യായമായ വില ഭൂമിക്കു ലഭിക്കാതെ കുടിയൊഴിപ്പിക്കല്‍ ബുദ്ധിമുട്ടാണ്‌.എറണാകുളം ജില്ലയില്‍ റോഡിന്റെ അതിര്‍ത്തി നിര്‍ണയം പൂര്‍ത്തിയായ ഭാഗത്ത്‌ ത്രീഡി വിജ്‌ഞാപനം ഉടന്‍ പുറപ്പെടുവിക്കുമെന്നറിയുന്നു. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്‌.

Ads by Google
Advertisement
Saturday 11 May 2019 01.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW