Thursday, June 27, 2019 Last Updated 28 Min 30 Sec ago English Edition
Todays E paper
Ads by Google
Saturday 11 May 2019 01.20 AM

സ്‌കൂള്‍ തുറക്കുന്നതിനു മുന്‍പ്‌ യാത്രാപ്രശ്‌നം പരിഹരിക്കണം

വരാപ്പുഴ: സ്‌കൂള്‍ തുറക്കുന്നതിനു മുമ്പുതന്നെ പറവൂര്‍-എറണാകുളം-വരാപ്പുഴ-ആലുവ റൂട്ടിലെ യാത്രാ പ്രശ്‌നം പരിഹരിക്കണമെന്നാവശ്യം.
ആലുവ-വരാപ്പുഴ റൂട്ടിലെ ബസുകളുടെ ടൈം റിവിഷന്‍ നടത്തിയാല്‍ ഈ റൂട്ടില്‍ യാത്രാ പ്രശ്‌നത്തിനു പരിഹാരമുണ്ടാകും. ഈ റൂട്ടില്‍ പാനായിക്കുളം വഴിയും തിരുവാല്ലൂര്‍ വഴിയുമാണ്‌ ബസുകള്‍ സര്‍വീസ്‌ നടത്തുന്നത്‌.
ചില ബസുകള്‍ക്ക്‌ 20 മിനിറ്റുവരെ ടൈം ഗ്യാപ്പുണ്ട്‌. ചില ബസുകള്‍ക്ക്‌ 10 മിനിറ്റുവരെയും. ഈ ബസുകള്‍ വരാപ്പുഴയില്‍ നിന്നും ആലുവയിലേക്കു പോകുമ്പോള്‍ ഓരോ ബസ്‌ സ്‌റ്റോപ്പിലും കെട്ടിക്കിടക്കുന്നു. ഇതു യാത്രക്കാര്‍ക്ക്‌ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്‌.
വരാപ്പുഴ മുതല്‍ കൊങ്ങോര്‍പ്പിള്ളിവരെയുള്ള ഭാഗത്താണ്‌ ബസുകള്‍ കാത്തുകിടക്കുന്നത്‌. ഏതാണ്ട്‌ 20 വര്‍ഷത്തോളമായി ആലുവ-വരാപ്പുഴ റൂട്ടിലെ ടൈം റിവിഷന്‍ നടത്തിയിട്ടില്ലെന്ന്‌ ബസുടമകള്‍ പറഞ്ഞു.
പറവൂര്‍-എറണാകുളം റൂട്ടില്‍ വരാപ്പുഴ പാലംവഴിയും ആവശ്യത്തിന്‌ ബസില്ലാത്തത്‌ ജനങ്ങളെ വലയ്‌ക്കുന്നു. ഈ റൂട്ടില്‍ സര്‍വീസ്‌ നടത്തുന്ന ബസുകള്‍ ഉച്ചസമയത്ത്‌ ട്രിപ്പുകള്‍ മുടക്കുകയാണ്‌.
സ്‌കൂള്‍ തുറക്കുമ്പോള്‍ തിരക്ക്‌ വര്‍ധിക്കുന്നതോടെ പറവൂരില്‍നിന്നും വരുന്ന ബസുകളില്‍ വരാപ്പുഴയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്‌ കയറുവാന്‍ കഴിയുന്നില്ല.
മണിക്കൂറുകള്‍ ബസ്‌ സ്‌റ്റോപ്പില്‍ നിന്നാല്‍ മാത്രമേ യാത്ര ചെയ്യാന്‍ കഴിയൂ. സ്‌കൂള്‍ തുറക്കുന്നതിനു മുമ്പ്‌ യാത്രാക്ലേശം പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യമുയര്‍ന്നു.

Ads by Google
Advertisement
Saturday 11 May 2019 01.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW