Tuesday, June 25, 2019 Last Updated 9 Min 39 Sec ago English Edition
Todays E paper
Ads by Google
Friday 10 May 2019 12.57 AM

വരാപ്പുഴയില്‍ കുരുക്ക്‌ അഴിയുന്നില്ല ജനം വീര്‍പ്പുമുട്ടുന്നു

uploads/news/2019/05/307026/1.jpg

വരാപ്പുഴ: ദേശീതപാതയില്‍ വരാപ്പുഴ ടോള്‍ കവലയിലെ ഗതാഗതകുരുക്ക്‌ യാത്ര ദുഷ്‌കരമാക്കുന്നു.
മണ്ണംതുരുത്തിലേക്കും ചെട്ടിഭാഗത്തേക്കും പോകാന്‍ ദേശീയപാതയിലേക്ക്‌ തിരിയുന്ന ഭാഗത്തെ ഗതാഗതകുരുക്കുമൂലം മണിക്കൂറുകളോളം മണിക്കൂറുകള്‍ യാത്രാതടസം നേരിടുകയാണ്‌. ദേശീയപാതയിലേക്ക്‌ പ്രവേശിക്കാന്‍ രണ്ടുഭാഗത്തുനിന്നും ഉയരത്തില്‍ കോണ്‍ക്രീറ്റ്‌ ചെയ്‌ത് നിര്‍മിച്ചിരിക്കുന്ന റോഡിന്റെ വീതികുറഞ്ഞതാണ്‌ ഇവിടെ ഗതാഗതതടസത്തിന്‌ കാരണമാകുന്നത്‌. നേരത്തെ ഈ ഭാഗത്ത്‌ റോഡിന്‌ വീതിയുണ്ടായിരുന്നു.
നേരത്തെ രണ്ടുവാഹനങ്ങള്‍ക്ക്‌ കടന്നുപോകാന്‍ കഴിയുമായിരുന്നു. ഇവിടെ തുരങ്കപാതയാണ്‌ ആദ്യം വിഭാവനം ചെയ്‌തിരുന്നത്‌. ഇത്‌ പിന്നീട്‌ മാറ്റിയതോടെയാണ്‌ ഗതാഗതകുരുക്കിന്‌ കാരണമായത്‌. ഇപ്പോള്‍ ഒരുവാഹനം മാത്രമാണ്‌ പോകാന്‍ കഴിയുന്നത്‌. ഈ വാഹനം ദേശീയപാതയിലേക്ക്‌ കടക്കാന്‍ സമയമെടുക്കുമ്പോള്‍ ദേശീയപാതയില്‍ ഗതാഗതതടസത്തിന്‌ കാരണമാകുന്നു.
ഇവിടെയുണ്ടാകുന്ന ഗതാഗത തടസം ദേശീയപാതയില്‍ സഞ്ചരിക്കുന്നവര്‍ക്ക്‌ ബുദ്ധിമുട്ടാവുകയാണ്‌. പോലീസ്‌ ഗതാഗതനിയന്ത്രണം ഏറ്റെടുക്കുന്നതോടെയാണ്‌ പലര്‍ക്കും സഞ്ചരിക്കാന്‍ കഴിയുന്നത്‌

Ads by Google
Advertisement
Friday 10 May 2019 12.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW