Tuesday, June 25, 2019 Last Updated 9 Min 42 Sec ago English Edition
Todays E paper
Ads by Google
Friday 10 May 2019 12.57 AM

'കടല്‍വറുതി: സമാശ്വാസ പദ്ധതി നടപ്പിലാക്കണം'

കൊച്ചി: ഓഖിയുടെയും പ്രളയത്തിന്റെയും കാലാവസ്‌ഥ വ്യതിയാനങ്ങളുടെയും പ്രത്യാഘാതമായി അനുഭവപ്പെടുന്ന അസാധാരണമായ കടല്‍ വറുതിയുടെ ദുരിതങ്ങളില്‍ നിന്നും മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ രക്ഷയ്‌ക്ക് സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന്‌ കോസ്‌റ്റല്‍ ഏരിയ ഡവലപ്പ്‌മെന്റ്‌ ഏജന്‍സി ഫോര്‍ ലിബറേഷന്‍ (കടല്‍) ആവശ്യപ്പെട്ടു.
തണല്‍ പദ്ധതി വിഹിതം വര്‍ധിപ്പിക്കുന്നത്‌ ഉള്‍പ്പെടെയുള്ള സമാശ്വാസ സഹായം അടിയന്തരമായി നടപ്പിലാക്കണം. കാലാവസ്‌ഥ, കടല്‍ വറുതി തുടങ്ങിയവ മൂലം തൊഴില്‍ അസാധ്യമാവുന്ന ഘട്ടങ്ങളില്‍ തൊഴില്‍ നഷ്‌ട വേതനം നല്‍കാന്‍ പദ്ധതി ഉണ്ടാവണം.
മത്സ്യത്തൊഴിലാളികള്‍ക്കായുള്ള പ്രത്യേക ഭവന പദ്ധതി ഉപേക്ഷിച്ച്‌ ലൈഫ്‌ പദ്ധതി അവര്‍ക്കായി വ്യാപിപ്പിച്ചതു വഞ്ചനയാണെന്നും, പ്രത്യേക ഭവന നിര്‍മ്മാണ പദ്ധതി പുനസ്‌ഥാപിക്കണമെന്നും തിരുവനന്തപുരത്തു കടല്‍ സംഘടിപ്പിച്ച ശില്‌പശാല ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ പഠനങ്ങളനുസരിച്ച്‌ 50 മീറ്റര്‍ പരിധിയില്‍ 18000 ഭവനങ്ങളാണ്‌ അടിയന്തരമായി നിര്‍മ്മിക്കേണ്ടത്‌. ലൈഫ്‌ പദ്ധതിയില്‍ ഇത്‌ അസാധ്യമായിത്തീരും. ഫിഷറീസ്‌ വകുപ്പ്‌ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ശില്‌പശാല ഉദ്‌ഘാടനം ചെയ്‌തു. മോണ്‍ യൂജിന്‍ പെരേര അദ്ധ്യക്ഷത വഹിച്ചു.

Ads by Google
Advertisement
Friday 10 May 2019 12.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW