Wednesday, June 19, 2019 Last Updated 32 Min 46 Sec ago English Edition
Todays E paper
Ads by Google
Friday 10 May 2019 12.57 AM

മരടില്‍ ഫ്‌ളാറ്റ്‌ പൊളിക്കാനുള്ള ഉത്തരവ്‌; അന്വേഷണം വേണമെന്ന്‌

മരട്‌: തീരദേശ നിയമം ലംഘിച്ച ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റുവാനുള്ള സുപ്രീം കോടതി ഉത്തരവ്‌ വന്നതാടെ അന്ന്‌ ഭരണം നടത്തിയ ഇടത്‌ പക്ഷത്തിനെതിരെ അന്വഷണം ആവശ്യപ്പെട്ട്‌ കോണ്‍ഗ്രസ്‌ യോഗം സംഘടിപ്പിച്ചു.
ആ കാലഘട്ടത്തില്‍ മരട്‌ പഞ്ചായത്തില്‍ ഭരണം കയ്യാളിയ ഇടതുപക്ഷ ഭരണ നേതൃത്വത്തിന്റെ പങ്കു കൂടി ഉള്‍പ്പെടുത്തി വിജിലന്‍സ്‌ അന്വഷണം പ്രഖ്യാപിക്കണമെന്ന്‌ കോണ്‍ഗ്രസ്‌ മരട്‌ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.മരട്‌ എസ്‌ എന്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച യോഗത്തില്‍ ഡി.സി.സി ജന. സെക്രട്ടറി ആര്‍ കെ. സുരേഷ്‌ ബാബു അദ്ധ്യക്ഷത വഹിച്ചു.
യോഗം മുന്‍ മന്ത്രി കെ.ബാബു ഉത്‌ഘാടനം ചെയ്‌തു. സി. വിനോദ്‌, അഡ്വ ടി.കെ ദേവരാജന്‍, ആന്റണി ആശാം പറമ്പില്‍, ടി.പി ആന്റണി, അജിത നന്ദകുമാര്‍, സുനിലാ സിബി, വിജയകുമാര്‍, സി.ഇ.വിജയന്‍, പി.ജെ ജോണ്‍സന്‍, ജിന്‍സണ്‍ പീറ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Friday 10 May 2019 12.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW