Wednesday, June 19, 2019 Last Updated 0 Min 19 Sec ago English Edition
Todays E paper
Ads by Google
Friday 10 May 2019 12.57 AM

റോറോ സര്‍വ്വീസ്‌ കാര്യക്ഷമമാക്കണം പ്രതിഷേധ സമരം നടത്തി

വൈപ്പിന്‍:വൈപ്പിന്‍-ഫോര്‍ട്ട്‌ കൊച്ചി റൂട്ടില്‍ സര്‍വ്വീസ്‌ നടത്തുന്ന റോറോ ജങ്കാര്‍ സര്‍വ്വീസ്‌ കാര്യക്ഷമമാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഗോശ്രീ മനുഷ്യാവകാശ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ കൊച്ചിന്‍ കോര്‍പ്പറേഷന്‍ ഓഫീസിന്‌ മുന്നില്‍ ജനകീയ പ്രതിഷേധ സമരം നടത്തി.ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി ചെയര്‍മാന്‍ പോള്‍ ജെ. മാമ്പിള്ളി ഉദ്‌ഘാടനം ചെയ്‌തു.
പിന്നീട്‌കോര്‍പ്പറേഷന്‍ മേയര്‍ സൗമിനി ജയിനുമായി സമിതി ഭാരവാഹികള്‍ ചര്‍ച്ച നടത്തുകയും, പൊതുജനങ്ങള്‍ ഒപ്പിട്ട ഭീമ ഹര്‍ജി നല്‍കുകയും ചെയ്‌തു.
രണ്ട്‌ ജങ്കാറുകളും മുഴുവന്‍ സമയവും സര്‍വ്വീസ്‌ നടത്തുവാനുള്ള നടപടികള്‍ സ്വീകരിക്കാമെന്നും മൂന്നാമത്‌ ഒരു ജങ്കാര്‍ നിര്‍മ്മിക്കുന്നകാര്യം കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാമെന്നും ഉറപ്പ്‌ നല്‍കി.

Ads by Google
Advertisement
Friday 10 May 2019 12.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW