Thursday, June 27, 2019 Last Updated 7 Min 19 Sec ago English Edition
Todays E paper
Ads by Google
Friday 10 May 2019 12.57 AM

പരീക്ഷയില്‍ വിജയിച്ചവര്‍ക്ക്‌ അഭിനന്ദനവുമായി പൂര്‍വവിദ്യാര്‍ത്ഥികള്‍

വൈപ്പിന്‍: ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷയില്‍ വിജയിച്ചവര്‍ക്ക്‌ അഭിനന്ദനവുമായി പത്താംക്ലാസ്‌ പരീക്ഷാ വിജയത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന പൂര്‍വവിദ്യാര്‍ത്ഥികള്‍. വൈപ്പിന്‍ കരയിലെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ എസ്‌എസ്‌എല്‍സി പരീക്ഷ എഴുതിക്കുകയും വിജയിപ്പിക്കുകയും ചെയ്‌ത എടവനക്കാട്‌ എസ്‌ഡിപിവൈ കെപിഎം ഹൈസ്‌കൂളിന്‌ അനുമോദനവുമായി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്‌മ സ്‌കൂളിലെത്തി.
261 വിദ്യാര്‍ഥികളാണ്‌ ഈ വിദ്യാലയത്തില്‍ നിന്നും ഇത്തവണ വിജയതിലകമണിഞ്ഞത്‌. 97.75 ശതമാനത്തോടെ എടവനക്കാട്‌ ഗ്രാമപഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ വിജയശതമാനം കരസ്‌ഥമാക്കിയ തങ്ങളുടെ വിദ്യാലയത്തിനുള്ള അനുമോദന സന്ദേശം ഭാരവാഹികള്‍ ഹെഡ്‌മിസ്‌ട്രസ്‌ എ.കെ ശ്രീകലയ്‌ക്ക് കൈമാറി. പ്രസിഡന്റ്‌ ഷെറീന ബോണി, സെക്രട്ടറി രജനിപ്രിയ, കമ്മിറ്റി അംഗങ്ങളായ രണന്‍സെന്‍, മനോരാജ്‌ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Friday 10 May 2019 12.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW