Wednesday, July 17, 2019 Last Updated 44 Min 50 Sec ago English Edition
Todays E paper
Ads by Google
Friday 10 May 2019 12.56 AM

ഞങ്ങളും അരി തന്നെയാണ്‌ തിന്നുന്നത്‌ ; ശ്രീനിവാസനെ പിന്‍തുണച്ച്‌ ഹരീഷ്‌ പേരടി

uploads/news/2019/05/307019/1.jpg

കോഴിക്കോട്‌: നടി അക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ പിന്താങ്ങി രംഗത്തുവന്ന ശ്രീനിവാസനെതിരെ വിവിധ കേന്ദ്രങ്ങളില്‍ നിന്നു വിമര്‍ശനം ഉയര്‍ന്നുകൊണ്ടിരിക്കെ പിന്‍തുണയുമായി നടന്‍ ഹരീഷ്‌ പേരടി രംഗത്ത്‌.
ശ്രീനിവാസന്റെ പരാമര്‍ശനത്തിനെതിരെ സാമൂഹ്യപ്രവര്‍ത്തകയും എഴുത്തുകാരിയുമായ പി. ഗീതയും നടി രേവതിയും സമൂഹമാധ്യമങ്ങളില്‍ ശക്‌തമായി പ്രതികരിച്ചിരുന്നു. നടന്‍ ഹരീഷ്‌ പേരടി ശ്രീനിവാസനെ പിന്തുണച്ച്‌ ഫെയ്‌സ്‌ബുക്കില്‍ ഇട്ട കുറിപ്പ്‌ ചര്‍ച്ചയായിട്ടുണ്ട്‌.
ഡബ്‌ള്യൂ.സി.സി യുടെ ലക്ഷ്യമെന്താണെന്ന്‌ ശ്രീനിവാസന്‍ ചോദിക്കുമ്പോള്‍ അത്‌ സാധാരണക്കാരായ എല്ലാ മനുഷ്യരുടെയും ചോദ്യമാണെന്ന്‌ അദ്ദേഹം പറഞ്ഞു. സ്വന്തം പേരില്‍ 240 കേസുള്ളവര്‍ ജനപ്രതിനിധികളാകാന്‍ മല്‍സരിക്കുമ്പോഴാണ്‌ കോടതി കുറ്റവാളി എന്നു പറയാത്ത ഒരാള്‍ക്കെതിരെ നന്മമരങ്ങളുടെ ഓക്കാനങ്ങള്‍ എന്ന്‌ അദ്ദേഹം പറയുന്നു. നിങ്ങളെയൊക്കെ പോലെ തന്നെ ഞങ്ങളും കേരളത്തില്‍ തന്നെയാണു ജീവിക്കുന്നത്‌. അരി തന്നെയാണ്‌ തിന്നുന്നതെന്നും പറഞ്ഞാണ്‌ കുറിപ്പവസാനിപ്പിക്കുന്നത്‌.

Ads by Google
Advertisement
Friday 10 May 2019 12.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW