Monday, June 17, 2019 Last Updated 14 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 09 May 2019 01.18 AM

ന്യൂനപക്ഷ കമ്മിഷനു പൊതുഅവകാശങ്ങളില്‍ മാത്രമേ ഇടപെടാനാകൂവെന്ന്‌ ഹൈക്കോടതി

uploads/news/2019/05/306767/1.jpg

കൊച്ചി: സംസ്‌ഥാന ന്യൂനപക്ഷ കമ്മിഷനു ന്യൂനപക്ഷങ്ങളുടെ പൊതുഅവകാശങ്ങളില്‍ മാത്രമേ ഇടപെടാനാകൂവെന്നു ഹൈക്കോടതി.
ന്യൂനപക്ഷ സമുദായാംഗങ്ങളുടെ വ്യക്‌തിപരമായ ആവശ്യങ്ങളില്‍ ഉത്തരവു പുറപ്പെടുവിക്കാനാവില്ലെന്നും കോടതി വ്യക്‌തമാക്കി. ന്യൂനപക്ഷ സമുദായാംഗമായ തൃശൂരിലെ ഒരു ഗ്രാനൈറ്റ്‌ കമ്പനി എം.ഡിക്ക്‌ 15 ദിവസത്തിനകം റവന്യൂ രേഖകള്‍ നല്‍കണമെന്ന ന്യൂനപക്ഷ കമ്മിഷന്‍ ഉത്തരവിനെതിരേ തൃശൂര്‍ ലാന്‍ഡ്‌ റെക്കാര്‍ഡ്‌സ്‌ തഹസീല്‍ദാര്‍ നല്‍കിയ ഹര്‍ജിയിലാണു ജസ്‌റ്റിസ്‌ എ. മുഹമ്മദ്‌ മുഷ്‌താഖിന്റെ ഉത്തരവ്‌.
ക്വാറി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഭൂരേഖകള്‍ ലഭ്യമാക്കാന്‍ ജെന്നി എന്നയാള്‍ നല്‍കിയ അപേക്ഷ റവന്യൂ അധികൃതര്‍ നിരസിച്ചിരുന്നു.
ഇതിനെതിരേ നല്‍കിയ പരാതിയിലാണ്‌ തഹസീല്‍ദാര്‍ക്കും തൃശൂര്‍ മുളയം വില്ലേജ്‌ ഓഫീസര്‍ക്കും 2018 നവംബര്‍ മൂന്നിന്‌ ന്യൂനപക്ഷ കമ്മിഷന്‍ ഉത്തരവിട്ടത്‌. കമ്മിഷന്റെ നടപടി നിയമപരമല്ലെന്നു ചൂണ്ടിക്കാട്ടി തഹസീല്‍ദാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഭൂരിപക്ഷ ജനതക്ക്‌ തുല്യമായി ന്യൂനപക്ഷങ്ങളെ പരിഗണിക്കാനും സുരക്ഷിതത്വ ബോധമുണ്ടാക്കാനുമാണ്‌ ഭരണഘടനയില്‍ ന്യൂനപക്ഷ പരിരക്ഷ വിഭാവനം ചെയ്യുന്നതെന്ന്‌ കോടതി ചൂണ്ടിക്കാട്ടി.
ന്യൂനപക്ഷ വിഭാഗക്കാരനായ ഒരാള്‍ റവന്യൂ രേഖകള്‍ക്കായി നല്‍കുന്ന അപേക്ഷ സംരക്ഷണത്തിന്റെ ഭാഗമായി കണക്കാക്കാനാകില്ലെന്നും കോടതി വിലയിരുത്തി.

Ads by Google
Advertisement
Thursday 09 May 2019 01.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW