Tuesday, June 18, 2019 Last Updated 4 Min 26 Sec ago English Edition
Todays E paper
Ads by Google
Thursday 09 May 2019 01.18 AM

പോക്‌സോ കുറ്റം ചുമത്തിയ കേസ്‌: യുവാവിനു ജാമ്യം

കൊച്ചി: അന്യായമായി പോക്‌സോ കുറ്റം ചുമത്തിയ കേസില്‍ ആദിവാസി യുവാവിനു ഹൈക്കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം എസ്‌.എ.ടി ആശുപത്രി അധികൃതര്‍ നല്‍കിയ വിവരത്തെ തുടര്‍ന്നു പോലീസ്‌ പോക്‌സോ ചുമത്തി രജിസ്‌റ്റര്‍ ചെയ്‌ത കേസിലാണു ഹൈക്കോടതി ജാമ്യം അനുവദിച്ചത്‌. തിരുവനന്തപുരം കിളിമാനൂര്‍ ആദിവാസി കോളനിയിലെ ശ്യാം സുധീഷ്‌ അഡ്വ. പി.ഇ. സജല്‍ മുഖേന നല്‍കിയ ഹര്‍ജിയിലാണു ജസ്‌റ്റിസ്‌ ടി.വി. അനില്‍കുമാര്‍ ജാമ്യം അനുവദിച്ചത്‌.
2018 ല്‍ ആദിവാസി ഗോത്രാചാര പ്രകാരം ശ്യാം സുധീഷും മായ മോഹനനും വിവാഹിതരായി. ഒരു വര്‍ഷത്തിനുശേഷം പ്രസവത്തിനായി തിരുവനന്തപുരം എസ്‌.എ.ടി ആശുപത്രിയില്‍ എത്തിയപ്പോള്‍ കല്യാണം നടന്ന സമയത്ത്‌ പെണ്‍കുട്ടിക്ക്‌ പ്രായപൂര്‍ത്തിയായിട്ടില്ലെന്ന കാരണത്താല്‍ ഡോക്‌ടര്‍മാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
മാര്‍ച്ച്‌ 21ന്‌ ശ്യാമിനെ കിളിമാനൂര്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. എന്നാല്‍ ഞങ്ങള്‍ വീട്ടുകാരുടെ സമ്മത പ്രകാരം വിവാഹം കഴിഞ്ഞതും ഒരുമിച്ച്‌ ജീവിക്കുന്നതാണെന്നും അതിനാല്‍ വിട്ടയക്കണമെന്നു ആവശ്യപ്പെട്ടിട്ടും പോലീസ്‌ തയാറായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
നിയമങ്ങള്‍ സമൂഹത്തിന്റെ നന്മയ്‌ക്കാവണമെന്നും അത്‌ ദുരുപയോഗം ചെയ്യരുതെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു.

Ads by Google
Advertisement
Thursday 09 May 2019 01.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW