Wednesday, June 19, 2019 Last Updated 3 Min 45 Sec ago English Edition
Todays E paper
Ads by Google
Thursday 09 May 2019 01.18 AM

പൈപ്പ്‌ലൈന്‍: നഷ്‌ടപരിഹാരം നിശ്‌ചയിച്ചതിനെതിരേ ഹര്‍ജി

കൊച്ചി: ഗെയില്‍ വാതക പൈപ്പ്‌ ലൈന്‍ സ്‌ഥാപിക്കാന്‍ സ്‌ഥലംവിട്ടുകൊടുത്ത ഭൂവുടമകള്‍ക്കു നഷ്‌ടപരിഹാരം നിശ്‌ചയിച്ചതില്‍ അപാകത ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി. കാസര്‍ഗോഡ്‌ കളനാട്‌ സ്വദേശി ഇബ്രാഹിമാണ്‌ അഡ്വ.ടി.ആര്‍.എസ്‌. കുമാര്‍ മുഖേന ഹര്‍ജി നല്‍കിയത്‌.
നിയമപരമായി കിട്ടേണ്ട നഷ്‌ടപരിഹാരം നല്‍കുന്നതില്‍ ഡെപ്യൂട്ടി കലക്‌ടര്‍ വീഴ്‌ചവരുത്തിയെന്നു ഹര്‍ജിക്കാര്‍ ആരോപിച്ചു.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി, വിശദീകരണം നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനും ഗെയില്‍ ജനറല്‍ മാനേജര്‍ക്കും ഭൂമിയേറ്റെടുക്കല്‍ ചുമതലയുള്ള ഡെപ്യൂട്ടി കലക്‌ടര്‍ക്കും നിര്‍ദേശം നല്‍കി.

Ads by Google
Advertisement
Thursday 09 May 2019 01.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW